കുവൈത്തിൽ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് വിതരണവും പുതുക്കലും താൽക്കാലികമായി നിർത്തിവെച്ചു. മാൻ പവർ അഥോറിറ്റിയുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വർക്ക് പെർമിറ്റ് വിതരണം, പുതുക്കൽ എന്നിവ താത്കാലികമായി നിർത്തിവെച്ചത്.

ആഭ്യന്തര മന്ത്രാലയം വിസ എൻട്രി ഫോം പരിഷ്‌കരിച്ചതിനെ തുടർന്നാണ് ഇലക്‌ട്രോണിക് സംവിധാനങ്ങളിൽ സാങ്കേതിക പ്രശ്‌നം രൂപപ്പെട്ടത്. പുതിയ വിസ എൻട്രി ഫോം പ്രിന്റ് ചെയ്യാൻ സാധിക്കാത്തതാണ് വർക് പെർമിറ്റ് വിതരണം തടസ്സപ്പെടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ഞായറാഴ്ച മുതൽ മാൻപവർ അഥോറിറ്റിയുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ ഈ പ്രശ്‌നമുണ്ട്. തകരാർ പെട്ടെന്ന് പരിഹരിച്ച് വർക്ക് പെർമിറ്റ് വിതരണം പുനരാരംഭിക്കാൻ ആഭ്യന്തര വകുപ്പുമായി ചേർന്ന് ശ്രമം നടത്തിവരുന്നതായും മാൻപവർ അഥോറിറ്റി അറിയിച്ചു.