- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ സ്പോൺസർ മാറ്റവും വർക്ക് പെർമിറ്റ് പുതുക്കലും ഉടൻ ഓൺലൈൻ വഴിയാകും; ഓൺലൈൻ സേവനത്തിലൂടെ തെറ്റായ വിവരങ്ങൾ നൽകിെ വർക്ക് പെർമിറ്റ് കൈക്കലാക്കിയാൽ കടുത്ത ശിക്ഷ ഉറപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിൽ വർക്ക് പെർമിറ്റ് പുതുക്കൽ, സ്പോസർഷിപ്പ് മാറ്റം എന്നിവ തൊഴിൽവകുപ്പിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി ചെയ്യാനുള്ള സൗകര്യം ഉടനെ നിലവിൽ വരുമെന്ന് മാൻപവർ അഥോറിറ്റി ഡയറക്ടർ യൂസഫ് അൽ അതരി പറഞ്ഞു. ആഭ്യന്തര വകുപ്പുമായി ലിങ്ക് ചെയ്തുകൊണ്ട് നടപ്പാക്കുന്ന ഓൺലൈൻ സേവനം ദുരുപയോഗം ചെയ്യുകയോ, തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ട് വർക്ക് പെർമിറ്റ് കൈക്കലാക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. . ലേബർ ഓഫീസുകളിലെ തിരക്ക് കുറക്കുക, വിദേശികൾക്ക് സമയനഷ്ടമില്ലാതെ തങ്ങളുടെ രേഖകൾ ശരിയാക്കാൻ സഹായിക്കുക, അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുക എന്നിവ ലക്ഷ്യമാക്കിയാണ് പുതിയ പരിഷ്‌കാരങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ വർക്ക് പെർമിറ്റ് പുതുക്കൽ, സ്പോസർഷിപ്പ് മാറ്റം എന്നിവ തൊഴിൽവകുപ്പിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി ചെയ്യാനുള്ള സൗകര്യം ഉടനെ നിലവിൽ വരുമെന്ന് മാൻപവർ അഥോറിറ്റി ഡയറക്ടർ യൂസഫ് അൽ അതരി പറഞ്ഞു.
ആഭ്യന്തര വകുപ്പുമായി ലിങ്ക് ചെയ്തുകൊണ്ട് നടപ്പാക്കുന്ന ഓൺലൈൻ സേവനം ദുരുപയോഗം ചെയ്യുകയോ, തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ട് വർക്ക് പെർമിറ്റ് കൈക്കലാക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. .
ലേബർ ഓഫീസുകളിലെ തിരക്ക് കുറക്കുക, വിദേശികൾക്ക് സമയനഷ്ടമില്ലാതെ തങ്ങളുടെ രേഖകൾ ശരിയാക്കാൻ സഹായിക്കുക, അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുക എന്നിവ ലക്ഷ്യമാക്കിയാണ് പുതിയ പരിഷ്‌കാരങ്ങൾ
Next Story