- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച് ആർ മാനേജർ അടക്കമുള്ള 19 ഓളം തസ്തികകളിൽ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി; സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതമാക്കി അധികൃതർ
പ്രൊഫഷൻ മാറ്റം നിർത്തിവെക്കൽ, എഞ്ചിനീയറിങ് ജോലികൾക്കുള്ള റിക്രൂട്ടിങിന് 5 വർഷത്തെ തൊഴിൽ പരിചയം എന്നീ പരിഷ്‌കരണങ്ങൾക്ക് പിന്നാലെ സ്വദേശിവത്കരണം ഊർജ്ജിതമാക്കാനുള്ള തുടർ നടപടികൾ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്റെം ഭാഗമായി സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തിയ 19 തസ്തികകളിൽ വർക് പെർമിറ്റ് പുതുക്കുന്നതിന് തൊഴിൽ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. എച്ച് ആർ മാനേജർ, തൊഴിൽ കാര്യ മേധാവി, പബ്ലിക് റിലേഷൻ, റിക്രൂട്ടിങ് ഓഫീസർ, റിക്രൂട്ടിങ് ക്ലർക്, ഷിഫ്റ്റ് ക്ലർക്, റിസപ്ഷനിസ്റ്റ്, ഹോട്ടൽ റിസപ്ഷൻ, ആശുപത്രികളിൽ രോഗികളെ സ്വീകരിക്കുന്ന കൗണ്ടർ, പരാതികൾ സ്വീകരിക്കുന്ന വിഭാഗം, കാഷ്യർ, സുരക്ഷ ഉദ്യോഗസ്ഥർ, സർക്കാർ നടപടികൾ ഫോളോഅപ് നടത്തുന്ന മുആഖിബ്, താക്കോൽ സൂക്ഷിപ്പുകാരൻ, കസ്റ്റം ക്ലിയറൻസ് ജോലികൾ, സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവർധകവസ്തുക്കളും വിൽപന നടത്തുന്ന ജോലിക്കാർ തുടങ്ങിയ തസ്തികകളിലാണ് വിദേശികളുടെ വർക് പെർമിറ്റ്പുതുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
പ്രൊഫഷൻ മാറ്റം നിർത്തിവെക്കൽ, എഞ്ചിനീയറിങ് ജോലികൾക്കുള്ള റിക്രൂട്ടിങിന് 5 വർഷത്തെ തൊഴിൽ പരിചയം എന്നീ പരിഷ്‌കരണങ്ങൾക്ക് പിന്നാലെ സ്വദേശിവത്കരണം ഊർജ്ജിതമാക്കാനുള്ള തുടർ നടപടികൾ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്റെം ഭാഗമായി സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തിയ 19 തസ്തികകളിൽ വർക് പെർമിറ്റ് പുതുക്കുന്നതിന് തൊഴിൽ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി.
എച്ച് ആർ മാനേജർ, തൊഴിൽ കാര്യ മേധാവി, പബ്ലിക് റിലേഷൻ, റിക്രൂട്ടിങ് ഓഫീസർ, റിക്രൂട്ടിങ് ക്ലർക്, ഷിഫ്റ്റ് ക്ലർക്, റിസപ്ഷനിസ്റ്റ്, ഹോട്ടൽ റിസപ്ഷൻ, ആശുപത്രികളിൽ രോഗികളെ സ്വീകരിക്കുന്ന കൗണ്ടർ, പരാതികൾ സ്വീകരിക്കുന്ന വിഭാഗം, കാഷ്യർ, സുരക്ഷ ഉദ്യോഗസ്ഥർ, സർക്കാർ നടപടികൾ ഫോളോഅപ് നടത്തുന്ന മുആഖിബ്, താക്കോൽ സൂക്ഷിപ്പുകാരൻ, കസ്റ്റം ക്ലിയറൻസ് ജോലികൾ, സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവർധകവസ്തുക്കളും വിൽപന നടത്തുന്ന ജോലിക്കാർ തുടങ്ങിയ തസ്തികകളിലാണ് വിദേശികളുടെ വർക് പെർമിറ്റ്
പുതുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്