- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഡ് സെന്ററും, ബെന്റ്ലിയും ചേർന്ന് സിവിൽ എഞ്ചിനീയർമാർക്കും വിദ്യാർത്ഥികൾക്കുമായി ശിൽപശാല സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: രാജ്യത്തെ CAD/CAL/CAE വിദ്യാഭ്യാസരംഗത്തെ പ്രമുഖരായ കാഡ് സെന്റർ (CADD CENTRE) യു എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബെന്റലി ഇൻകോർപ്പറേറ്റഡുമായി സഹകരിച്ച് തിരുവനന്തപുരത്തെ സിവിൽ എഞ്ചിനീയർമാർക്കും സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കുമായി 'എമർജിങ് ട്രെൻഡ്‌സ് ഇൻ ഇൻഫ്രാസ്ട്രക്ടചർ മാനേജ്‌മെന്റ്‌റ് സൊലൂഷൻസ്' എന്ന വിഷയത്തെ ആസ്
തിരുവനന്തപുരം: രാജ്യത്തെ CAD/CAL/CAE വിദ്യാഭ്യാസരംഗത്തെ പ്രമുഖരായ കാഡ് സെന്റർ (CADD CENTRE) യു എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബെന്റലി ഇൻകോർപ്പറേറ്റഡുമായി സഹകരിച്ച് തിരുവനന്തപുരത്തെ സിവിൽ എഞ്ചിനീയർമാർക്കും സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കുമായി 'എമർജിങ് ട്രെൻഡ്‌സ് ഇൻ ഇൻഫ്രാസ്ട്രക്ടചർ മാനേജ്‌മെന്റ്‌റ് സൊലൂഷൻസ്' എന്ന വിഷയത്തെ ആസ്പദമാക്കി വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.
24 ന് തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലുള്ള ഭാഗ്യമാല ഓഡിറ്റോാറിയത്തിൽ വൈകിട്ട് 3.30 നും 6 നുമിടക്കാണ് ശിൽപശാല സംഘടിപ്പിക്കുക.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സിവിൽ എഞ്ചിനീയർമാർ, സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥികൾ എന്നിവർക്ക് ശിൽപശാലയിൽ പങ്കെടുക്കാം. ബെന്റ്‌ലിയിൽ നിന്നും കാഡ് സെന്ററിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ ശിൽപശാലയിൽ പങ്കെടുക്കുന്ന സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യും . 'റീം വേൾഡ് സ്ര്ടക്ചർസ് യൂസിങ് സ്റ്റാഡ് പ്രോ' എന്ന വിഷയത്തിൽ കാഡ് സെന്റർ ടെക്‌നിക്കൽ കൺസൾട്ടന്റ് സുരോജിത്ത് ഘോഷും, 'ഓവർവ്യു ഓഫ് ബിൾഡിങ് ഇൻഫർമേഷൻ മോഡലിങ്' എന്ന വിഷയത്തെ അധികരിച്ച് കാഡ് സെന്റർ ബിസിനസ് സപ്പോർട്ട് കൺട്രി ഹെഡ് ഗുഗുണേശ്വരനും സംസാരിക്കും.
ലാൻഡ് സർവ്വേ, 2ഡി ഡ്രാഫ്റ്റിങ്, ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് സ്ര്ടക്ചറൽ ഡിസൈൻ തുടങ്ങിയ കമ്പ്യുട്ടർ അധിഷ്ടിത മേഖലകൾ സ്വായത്തമാക്കാൻ സിവിൽ എഞ്ചിനിയർമാർക്ക് കാഡ് സെന്റർ ശിൽപശാല വിഴിയൊരുക്കും. 'സിവിൽ എഞ്ചിനിയറിങ് രംഗത്തെ പുത്തൻ മുന്നേറ്റങ്ങൾ സിവിൽ എഞ്ചിനിയർമാരിലും, വിദ്യാർത്ഥികളിലും എത്തിക്കാൻ കാഡ് സെന്ററും ബെന്റലിയും ചേർന്ന് സംഘടിപ്പിക്കുന്ന ശിൽപശാല യത്‌നിക്കും,' എന്ന് കാഡ് സെന്റർ തിരുവനന്തപുരം കേന്ദ്രം എക്‌സിക്യുട്ടിവ് ഡയറക്ടർ അളഗർ രാജൻ സി. അഭിപ്രായപെട്ടു.
ഇതു കൂടാതെ ശിൽപശാലയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് മൈക്രോസ്റ്റേഷൻ, സ്റ്റാഡ് പ്രോ, പ്രോസ്ര്ടക്ചർ എന്നിവയിൽ 90 ദിവസത്തെ ലൈസൻസുകൾ സൗജന്യമായി നല്കും. കോളേജ് പ്രോജക്ടുകളിൽ വിദ്യാർത്ഥികൾക്ക് ഈ ലൈസൻസ് ഉപകാരപ്രദമാകും. ശിൽപശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സിവിൽ എഞ്ചിനീയർമാർക്കും, വിദ്യാർത്ഥികൾക്കും 9249000200 എന്ന നമ്പറിൽവിളിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ് .തിരുവനന്തപുരത്തെ ശിൽപശാലയെകൂടാതെ സെപ്റ്റംബർ 25ന് നാഗർകോവിൽ സൺ എഞ്ചിനിയറിങ് കോളേജിൽ ഉച്ചക്ക് ശേഷം 1.30 നും 4 നുമിടക്കും, അന്നേ ദിവസം തന്നെ നാഗർകോവിൽ വടശ്ശേരി ആൾമൈറ്റി ടവേഴ്‌സിൽ വൈകിട്ട് 4.30 നും 7 മണിക്കിടക്കും ശിൽപശാല സംഘടിപ്പിക്കും.
For details, please contact:
Jayaprasad / Cadd Cetnre, Thiruvananthapuram / +91 9249000200