സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ ശമ്പളഘടനയിൽ വിചിത്രമാണ് മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ട്. സാധാരണ തൊഴിലാളികളുടെ ശമ്പളത്തിൽ വർധന ഉണ്ടാകുമ്പോൾ മാനേജർ തലത്തിലുള്ളവരുടെ ശമ്പളം കുറഞ്ഞുവരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞവർഷം ശരാശരി ഒരു തൊഴിലാളിയുടെ ശമ്പളം മാസത്തിൽ 6189 ഫ്രാങ്കാണ്. 2012 മുതൽ 2014 വരെയുള്ള കാലഘടത്തിൽ 1.2 ശതമാനമാണ് വർധന. അതേസമയം, മാനെജ്‌മെന്റിന്റെ മുകൾത്തട്ടിലെ പത്തു ശതമാനത്തിലുള്ള സീനിയർ മാനെജർമാരുടെ ശരാശരി പ്രതിമാസ ശമ്പളം 18,939 ഫ്രാങ്ക് ആയി കുറഞ്ഞിരിക്കുകയാണ്. 2012ൽ ഇത് 23,440 ആയിരുന്നു. സാധാരണ തൊഴിലാളികൾക്ക് ലോകത്തു തന്നെ ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സർലൻഡ്.

ഫിനാൻഷ്യൽ സെക്ടറിലെ ഒരു തൊഴിലാളിയുടെ ശരാശരി ശമ്പളം മാസം 8549 ഫ്രാങ്കാണിപ്പോൾ. അതേസമയം ഫാർമസ്യൂട്ടിക്കൽ മേഖലയിലുള്ള ഒരു തൊഴിലാളിയുടെ ശമ്പളമാകട്ടെ 9694 ഫ്രാങ്കുമാണ്. തൊഴിലാളികളായിട്ടുള്ളവർക്കിടയിൽ പത്തു ശതമാനത്തോളം പേർ ഏറ്റവും കുറഞ്ഞത് മാസത്തിൽ 4178 ഫ്രാങ്കാണ് ശമ്പളമായി കൈപ്പറ്റുന്നത്. എന്നാൽ തൊഴിലാളികൾക്കിടയിൽ തന്നെയുള്ള ചിലർ പ്രതിമാസം 10935 ഫ്രാങ്ക് കൈപ്പറ്റുന്നുമുണ്ട്.