സ്പാ, സലൂൺ, ഹോട്ടൽ. ബാർ ജീവനക്കാരടക്കം മാസ്‌ക് ചെയ്യാത്ത ക്ലയന്റുകളുമായുള്ള ദീർഘനേരം സമ്പർക്കം പുലർത്തുന്ന ഉയർന്ന അപകട സാധ്യത മേഖലകളിലെ ജോലിക്കാർ 14 ദിവസത്തിനിടയിൽ നിർബന്ധമായും ആന്റിജൻ ടെസ്റ്റിന് വിധേയമാകണമെന്ന് നിർദ്ദേശം. പുതിയ നിയമം ജൂലൈ പകുതി മുതൽ നടപ്പിലാക്കി തുടങ്ങും. കോവിഡ് -19 മൾട്ടി മിനിസ്ട്രി ടാസ്‌ക് ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്.

ഡൈൻ-ഇൻ ഫുഡ് ആൻഡ് ബിവറേജ് സ്ഥാപനങ്ങളിലെ ജീവനക്കാർ, ഫേഷ്യൽ, നെയ്ൽ സേവനങ്ങൾ, സ്പാ, മസാജ് സ്ഥാപനങ്ങൾ, ഹെയർഡ്രെസിങ്, മേക്കപ്പ് സേവനങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത പരിചരണ സേവനങ്ങളിൽ ജോലി ചെയ്യുന്നവരും ക്ലയന്റുകൾ അൺമാസ്‌ക് ചെയ്യാത്ത ജിമ്മുകളിലും ഫിറ്റ്‌നസ് സ്റ്റുഡിയോകളിലും പ്രവർത്തിക്കുന്ന ആളുകളും ഈ നിയമം പാലിച്ചിരിക്കണം.

തൊഴിലുടമകളുടെ മേൽനോട്ടത്തിലുള്ള സ്വയം ടെസ്റ്റുകൾ നടത്താനാണ് നിർദ്ദേശിക്കുന്നത്. സ്റ്റാഫുകൾക്കായി സ്വയം ടെസ്റ്റ് നടത്താനുള്ള പരീശിലനം വരുന്ന മാസങ്ങളിൽ ആരോഗ്യ വിഭാഗം നടത്തുന്നുണ്ട്.ചില എഫ് & ബി സ്ഥാപനങ്ങൾ ഇതിനകം തന്നെ ഈ ടെസ്റ്റുകൾ എങ്ങനെ നടത്താമെന്നതിനെക്കുറിച്ചുള്ള പരിശീലനത്തിനായി തങ്ങളുടെ ജീവനക്കാരെ അയച്ചിട്ടുണ്ടെന്നും അടുത്ത തിങ്കളാഴ്ച മുതൽ ക്രമേണ പതിവ് പരിശോധന നടത്താൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു.