അജ്മാൻ: മൂന്നു മാസമായി ശമ്പളം ലഭിച്ചില്ലെന്ന പരാതിയുമായി അജ്മാനിൽ തൊഴിലാളികൾ തെരുവിലിറങ്ങി. പല തവണ പരാതിയുമായി രംഗത്തെത്തിയിട്ടും പ്രയോജനം ലഭിക്കാതായ തോടെയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങാൻ തൊഴിലാളികൾ തീരുമാനിച്ചത്.അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഡ്‌കോഎന്ന കരാർ കമ്പനിയുടെ തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.

സീഡ്‌കോ കമ്പനിയുടെ അജ്മാൻ ശാഖയിലെ തൊഴിലാളികൾക്കാണ് ശബള കുടിശ്ശികയുള്ളത്. പല തവണ പരാതിപ്പെട്ടിട്ടും ഫലമില്ലായതോടെയാണ് 1300 ഓളം വരുന്ന തൊഴിലാളികൾ പ്രതിഷേധവുമായി മുന്നോട്ടു വന്നത്.വിവരമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ശാന്തരാക്കി.

സംഭവത്തിന് ശേഷം മുനുഷ്യ വിഭവശേഷി മന്ത്രാലയം കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഈ മാസം തന്നെ കുടിശ്ശിക തുകകൾ കൊടുത്തു തീർക്കാമെന്ന് കമ്പനി അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.