- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ എല്ലാ ജോലിക്കാർക്കും സിക്ക് ലീവ് ഉറപ്പാക്കുന്ന നിയമം പരിഗണനയിൽ; അരോഗകാരണങ്ങളാൽ അവധിയെടുക്കേണ്ടി വന്നാൽ ശമ്പളം നഷ്ടമാകാത്ത നിയമം 2025 ഓടെ നടപ്പിലാക്കാൻ അയർലന്റ്
എല്ലാ തൊഴിലാളികൾക്കും 2025 ഓടെ പ്രതിവർഷം പത്ത് ദിവസം വരെ അസുഖ അവധി നൽകാനുള്ള അവകാശം ലഭിക്കുന്ന തരത്തിൽ നിയമം പരിഗണനയിലെന്ന് റിപ്പോർട്ട്. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവർക്കും രോഗകാരണങ്ങളാൽ അവധിയെടുക്കേണ്ടി വന്നാൽ ശമ്പളം നഷ്ടമാകില്ലെന്ന് ഉറപ്പ് വരുത്തുന്ന നിയമം 2025 ഓടെ നടപ്പിലാക്കുമെന്നാണ് സർക്കാർ അറിയിച്ചത്.കുറഞ്ഞ ശമ്പളത്തിലടക്കം ജോലി ചെയ്യുന്ന നിരവധി പേർക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമായിരിക്കും ഇത്.
അടുത്ത നാല് വർഷത്തിനുള്ളിൽ പുതിയ പദ്ധതി ഘട്ടംഘട്ടമായി നടത്തും
2022 മുതൽ വർഷത്തിൽ ഓരോ തൊഴിലാളിക്കും നിശ്ചിത എണ്ണം ദിവസങ്ങൾ സിക്ക് ലീവ് അനുവദിക്കും. നിലവിൽ ഭൂരിഭാഗം കമ്പനികളും ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് ഇത് ലഭിക്കുന്നില്ലെന്നുള്ള പരാതികൾ ഉയർന്നിരുന്നു.
അടുത്ത വർഷം മുതൽ പ്രതിവർഷം മൂന്ന് ദിവസം ഇത്തരത്തിൽ ലീവിന് അർഹതയുണ്ടാകും. പിന്നാട് തൊട്ട്അടുത്ത വർഷം അഞ്ച് ദിവസമായും 2024 ൽ ഏഴു ദിവസമായും ഉയരും, 2025 ൽ ഓരോ വർഷവും പരമാവധി പത്ത് ദിവസത്തിലെത്തുമെന്നാണ് റിപ്പോർട്ട് വരുന്നത്.