- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ചയിൽ നാലു ദിവസം പ്രവൃത്തി ദിനമാക്കാൻ ഒരുങ്ങി ഇറ്റലിയിലെ ചില റീജനുകൾ; തൊഴിലില്ലായ്മയെ നേരിടാൻ പ്രവർത്തി സമയം കുറയ്ക്കുന്ന ബിൽ തയാറാകുന്നു
റോം: തൊഴിലില്ലായ്മയെ നേരിടുന്നതിന് പ്രവർത്തി സമയം കുറയ്ക്കാൻ ഒരുങ്ങി നോർത്തേൺ ഇറ്റലിയിലെ എമിലിയ റോമാഗ്ന മേഖല. നിലവിൽ ആഴ്ചയിൽ 40 മണിക്കൂർ പ്രവർത്തി സമയം എന്നത് 32 മണിക്കൂറാക്കി ചുരുക്കാനുള്ള നിർദേശമാണ് അണിയറയിൽ ഒരുങ്ങുന്നത്. പുതിയ നിർദ്ദേശം നടപ്പിൽ വരുന്നതോടെ രണ്ടു ലക്ഷത്തോളം പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കപ്പെടുമെന്ന് റീജണൽ കൗൺലിസറും മുൻ ലേബർ ലോ പ്രൊഫസറുമായ പീർഗ്യോവാനി അല്ലെവ പറയുന്നു. പ്രഫ. അല്ലെവയാണ് നിർദിഷ്ട ബില്ലിന് പിന്നിൽ പ്രവർത്തിച്ച മുഖ്യ വ്യക്തിയും. ലോക്കൽ അസംബ്ലിയിൽ അവതരിപ്പിക്കാനുള്ള ബിൽ ഇപ്പോൾ അവസാനഘട്ടത്തിലാണ്. നിലവിൽ 20 ലക്ഷം പേരാണ് എമിലിയ റൊമാഗ്നയിൽ ജോലി ചെയ്യുന്നത്. 160,000 പേർ തൊഴിൽ തേടുന്നവരുമാണ്. ഇതിന് മുമ്പ് 40 വർഷം മുമ്പാണ് പ്രവർത്തി സമയത്തിൽ മാറ്റം വരുത്തിയത്. ശനിയാഴ്ച ഉൾപ്പെടെ 48 മണിക്കൂർ പ്രവർത്തി സമയമായിരുന്നത് 40 മണിക്കൂറായി ചുരുക്കുകയായിരുന്നു. ഓവർ ടൈം ഉൾപ്പെടെ ആഴ്ചയിൽ 48 മണിക്കൂറിന് മുകളിൽ ജോലി ചെയ്യരുതെന്നാണ് നിലവിലുള്ള നിയമം. നിയമം ലംഘിക്കുന്നവർക്ക് 100 യൂറ
റോം: തൊഴിലില്ലായ്മയെ നേരിടുന്നതിന് പ്രവർത്തി സമയം കുറയ്ക്കാൻ ഒരുങ്ങി നോർത്തേൺ ഇറ്റലിയിലെ എമിലിയ റോമാഗ്ന മേഖല. നിലവിൽ ആഴ്ചയിൽ 40 മണിക്കൂർ പ്രവർത്തി സമയം എന്നത് 32 മണിക്കൂറാക്കി ചുരുക്കാനുള്ള നിർദേശമാണ് അണിയറയിൽ ഒരുങ്ങുന്നത്. പുതിയ നിർദ്ദേശം നടപ്പിൽ വരുന്നതോടെ രണ്ടു ലക്ഷത്തോളം പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കപ്പെടുമെന്ന് റീജണൽ കൗൺലിസറും മുൻ ലേബർ ലോ പ്രൊഫസറുമായ പീർഗ്യോവാനി അല്ലെവ പറയുന്നു. പ്രഫ. അല്ലെവയാണ് നിർദിഷ്ട ബില്ലിന് പിന്നിൽ പ്രവർത്തിച്ച മുഖ്യ വ്യക്തിയും.
ലോക്കൽ അസംബ്ലിയിൽ അവതരിപ്പിക്കാനുള്ള ബിൽ ഇപ്പോൾ അവസാനഘട്ടത്തിലാണ്. നിലവിൽ 20 ലക്ഷം പേരാണ് എമിലിയ റൊമാഗ്നയിൽ ജോലി ചെയ്യുന്നത്. 160,000 പേർ തൊഴിൽ തേടുന്നവരുമാണ്. ഇതിന് മുമ്പ് 40 വർഷം മുമ്പാണ് പ്രവർത്തി സമയത്തിൽ മാറ്റം വരുത്തിയത്. ശനിയാഴ്ച ഉൾപ്പെടെ 48 മണിക്കൂർ പ്രവർത്തി സമയമായിരുന്നത് 40 മണിക്കൂറായി ചുരുക്കുകയായിരുന്നു. ഓവർ ടൈം ഉൾപ്പെടെ ആഴ്ചയിൽ 48 മണിക്കൂറിന് മുകളിൽ ജോലി ചെയ്യരുതെന്നാണ് നിലവിലുള്ള നിയമം. നിയമം ലംഘിക്കുന്നവർക്ക് 100 യൂറോ മുതൽ 1500 യൂറോ വരെ പിഴ ശിക്ഷ ലഭിക്കാം.