- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂത്തുപറമ്പിൽ കേരളസംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നിർമ്മിച്ച വർക്കിങ് വിമെൻസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു
കൂത്തുപറമ്പ് വലിയവെളിച്ചത്തിലുള്ള കെഎസ്‌ഐഡിസി വ്യവസായ വളർച്ചാകേന്ദ്രത്തിൽ കേരളസംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി)8.8കോടി രൂപ ചെലവിൽ നിർമ്മിച്ച നൂനത നിലവാരമുള്ളതും 650 വനിതകൾക്ക് ചുരുങ്ങിയ വാടകയിൽ താമസിക്കാവുന്നതുമായ വർക്കിങ് വിമെൻസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻനിർവ്വഹിച്ചു. കേരളത്തിൽ ഇപ്പോൾ വ്യവസായത്തിന് അനുയോജ്യമായ അന്തരീക്ഷമാണെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തെനിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാന ത്തെത്തിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രിപറഞ്ഞു. കൂടുതൽ വനിതകൾക്ക് തൊഴിൽ ലഭിക്കാവുന്ന കെഎസ്‌ഐഡിസി വളർച്ചാകേന്ദ്രത്തിൽ ഒരു തയ്യൽ പരിശീലനകേന്ദ്രംതുടങ്ങാൻ ഗവൺമെന്റിന് പദ്ധതിയുണ്ടെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ മട്ടന്നൂർ എംഎൽഎ ഇ.പി. ജയരാജൻ സൂചിപ്പിച്ചു. ഈസ്ഓഫ് ഡൂയിങ് ബിസിനസ് എന്ന ആശയം ഉൾക്കൊണ്ട് കൂടുതൽ വ്യവസായം കേരളത്തിലേക്ക് കൊണ്ടുവരാൻ ഈഗവൺമെന്റ് ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തവെ വ്യവസായം, സ്‌പോർട് സ് &യുവജന
കൂത്തുപറമ്പ് വലിയവെളിച്ചത്തിലുള്ള കെഎസ്‌ഐഡിസി വ്യവസായ വളർച്ചാകേന്ദ്രത്തിൽ കേരളസംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി)8.8കോടി രൂപ ചെലവിൽ നിർമ്മിച്ച നൂനത നിലവാരമുള്ളതും 650 വനിതകൾക്ക് ചുരുങ്ങിയ വാടകയിൽ താമസിക്കാവുന്നതുമായ വർക്കിങ് വിമെൻസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻനിർവ്വഹിച്ചു.
കേരളത്തിൽ ഇപ്പോൾ വ്യവസായത്തിന് അനുയോജ്യമായ അന്തരീക്ഷമാണെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തെനിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാന ത്തെത്തിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രിപറഞ്ഞു.
കൂടുതൽ വനിതകൾക്ക് തൊഴിൽ ലഭിക്കാവുന്ന കെഎസ്‌ഐഡിസി വളർച്ചാകേന്ദ്രത്തിൽ ഒരു തയ്യൽ പരിശീലനകേന്ദ്രംതുടങ്ങാൻ ഗവൺമെന്റിന് പദ്ധതിയുണ്ടെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ മട്ടന്നൂർ എംഎൽഎ ഇ.പി. ജയരാജൻ സൂചിപ്പിച്ചു. ഈസ്ഓഫ് ഡൂയിങ് ബിസിനസ് എന്ന ആശയം ഉൾക്കൊണ്ട് കൂടുതൽ വ്യവസായം കേരളത്തിലേക്ക് കൊണ്ടുവരാൻ ഈഗവൺമെന്റ് ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തവെ വ്യവസായം, സ്‌പോർട് സ് &യുവജനകാര്യ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
250 ഏക്കർ സ്ഥലത്ത് സ്ഥാപിച്ച വ്യവസായ വളർച്ചാ കേന്ദ്രത്തോടനുബന്ധിച്ചാണ് വർക്കിങ് വിമൻസ് ഹോസ്റ്റൽ തുറന്നത്.റെഡിമെയ്ഡ് ഗാർമെന്റ്‌സ്, റബർ, കൺസ്ട്രക്ഷൻ, ഇലക്ട്രോണിക്‌സ് ആൻഡ് ഇലക്ട്രിക്കൽസ്, ഫുഡ് പ്രോസസിങ്,എൻജിനീയറിങ് വിഭാഗങ്ങളിലായി 42 യൂണിറ്റുകൾ ഇവിടെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 60 ഏക്കർ സ്ഥലത്ത്എല്ലാ യൂണിറ്റുകളും കൂടി 120 കോടി രൂപ മുടക്കിയാണ് ആവശ്യമായ സൗകര്യങ്ങൾ വികസിപ്പിച്ചിരിക്കുന്നത്.1400 ജീവനക്കാരാണ് ഇവിടെയുള്ളത്.
ഈ പാർക്കിൽ 4 നിലകളിലായി 1.2 ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ചിട്ടുള്ള സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറിയിൽപകുതിയോളം ഉപയോഗപ്പെടുത്തി 600ലേറെ സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന റെഡിമെയ്ഡ്ഗാർമെന്റ് സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് സൗകര്യപ്രദമായരീതിയിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ വർക്കിങ് വിമൻസ് ഹോസ്റ്റൽ സ്ഥാപിച്ചത്. മൂന്നുനിലകളിലായി 170 മുറികളാണ് ഹോസ്റ്റലിനുള്ളത്. പ്രതിമാസം 450 രൂപ മാത്രമാണ് ഇവിടെ വാടകയായിഈടാക്കുന്നത്. ഇത്രയും കുറഞ്ഞ ചെലവിൽ വ്യവസായ വളർച്ചാ കേന്ദ്രത്തിനുള്ളിൽതന്നെ താമസ സൗകര്യം ലഭിക്കുന്നത്. വനിതാ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ കാര്യമാണ്.
ചടങ്ങിൽ കൂത്തുപറമ്പ് മുൻ എംഎൽഎ പി. ജയരാജൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്,കൂത്തുപറമ്പ് മുനിസിപ്പൽ ചെയർമാൻ എം. സുകുമാരൻ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകൻ,ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ യു.പി. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബാലന്മാസ്റ്റർ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി മെമ്പർ സി. ചന്ദ്രൻ, കൂത്തുപറമ്പ് ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി മെമ്പർ പി. ബീന, ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്ത്‌ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി മെമ്പർ പവിനാ കാരായി എന്നിവർ ആശംസകൾ നേർന്നു.
കെഎസ്‌ഐഡിസി എംഡി സഞ്ജയ് എം കൗൾ ഐഎഎസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ മാനേജർ കെ.ജി. അജിത്കുമാർ കൃതജ്ഞത രേഖപ്പെടുത്തി.