- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യമേഖലയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പരിക്കേറ്റത് 307,855 തൊഴിലാളികൾക്ക്; 92 ശതമാനവും വിദേശികളെന്ന് റിപ്പോർട്ട്; തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് മുൻതൂക്കം നൽകണമെന്ന് ആഹ്വാനം
റിയാദ്: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വകാര്യമേഖലയിൽ 307,855 തൊഴിലാളികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരിൽ 92 ശതമാനവും വിദേശികളാണ്. സർക്കാരിനു മുന്നിൽ പരിഗണനയ്ക്കു വന്ന റിപ്പോർട്ടിൽ 54 ശതമാനം അപകടങ്ങളും റിയാദ്, മക്ക, ദമ്മാം എന്നിവിടങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്. കൂടാതെ ഇതിൽ 46 ശതമാനം പരിക്കും നിർമ്മാണ മേഖലയിലുള്ളവർക്കാണുണ്ടായത്. അതേസമയം പരിക്കേറ്റവരുടെ എണ്ണത്തിൽ 2015-നെക്കാൾ 20 ശതമാനം കുറവ് വന്നിട്ടുള്ളതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2015-ൽ 67,087 പേർക്ക് പരിക്കേറ്റിണ്ടുണ്ടെങ്കിൽ 2016-ൽ അത് 53,404 ആയി ചുരുങ്ങി. 2013-ൽ 52,467 പേർക്കും 2012-ൽ 65,656 പേർക്കുമാണ് പരിക്കേറ്റത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജോലി സ്ഥലത്തു വച്ചു അപകടം സംഭവിച്ചാൽ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിന്റെ കവറേജ് ലഭ്യമാണെന്നും സ്വദേശികൾക്കും വിദേശികൾക്കും ഇതു ബാധകമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മാസം തോറും തൊഴിലുടമ ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കുന്നുണ്ടെന്നും ജോലി സ്ഥലത്തെ അപകടത്തിന്റെ ചികിത്സാ
റിയാദ്: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വകാര്യമേഖലയിൽ 307,855 തൊഴിലാളികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരിൽ 92 ശതമാനവും വിദേശികളാണ്. സർക്കാരിനു മുന്നിൽ പരിഗണനയ്ക്കു വന്ന റിപ്പോർട്ടിൽ 54 ശതമാനം അപകടങ്ങളും റിയാദ്, മക്ക, ദമ്മാം എന്നിവിടങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്. കൂടാതെ ഇതിൽ 46 ശതമാനം പരിക്കും നിർമ്മാണ മേഖലയിലുള്ളവർക്കാണുണ്ടായത്.
അതേസമയം പരിക്കേറ്റവരുടെ എണ്ണത്തിൽ 2015-നെക്കാൾ 20 ശതമാനം കുറവ് വന്നിട്ടുള്ളതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2015-ൽ 67,087 പേർക്ക് പരിക്കേറ്റിണ്ടുണ്ടെങ്കിൽ 2016-ൽ അത് 53,404 ആയി ചുരുങ്ങി. 2013-ൽ 52,467 പേർക്കും 2012-ൽ 65,656 പേർക്കുമാണ് പരിക്കേറ്റത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജോലി സ്ഥലത്തു വച്ചു അപകടം സംഭവിച്ചാൽ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിന്റെ കവറേജ് ലഭ്യമാണെന്നും സ്വദേശികൾക്കും വിദേശികൾക്കും ഇതു ബാധകമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മാസം തോറും തൊഴിലുടമ ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കുന്നുണ്ടെന്നും ജോലി സ്ഥലത്തെ അപകടത്തിന്റെ ചികിത്സാ ചെലവു മുഴുവൻ ഇത്തരത്തിൽ കണക്കാക്കപ്പെടുമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്.