- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിൽ പുതിയതായി കുടിയേറിയവർക്കായി സൗജന്യ ഏക ദിന ശില്പശാല; അൃജോലി സമ്പാദനം എളുപ്പമാക്കുന്നതിനുള്ള മാർഗങ്ങളും നിർദേശങ്ങളും നല്കുന്ന ഏകദിന ശില്പശാല 27ന്
ടൊറോന്റോ : കാനഡായിൽ പുതിയതായി കുടിയേറിയ സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും വിവിധ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.എറ്റോബികോക്ക് സിവിക്ക് സെന്ററിൽ ജനുവരി 27 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 മണിവരെയാണ് ശിൽപ്പശാല. പ്രശസ്ത ഇന്റർനാഷണൽ കരിയർ കോച്ചായ ഗബ്രിയേലാ കാസിനോനു, കാനഡയിൽ ജോലി സമ്പാദനം എളുപ്പമാക്കുന്നതിനുള്ള മാർഗങ്ങളും നിർദേശങ്ങളും അതിലേക്കു എത്തിച്ചേരാനുള്ള പരിശീലനങ്ങളും ഈ ശില്പശാലയിലൂടെ നൽകുന്നതാണ്. ഓൺലൈൻ ചതിക്കുഴികളെക്കുറിച്ചും സൈബർ സെക്ക്യൂരിറ്റിയെക്കുറിച്ചുമുള്ള ബോധവൽക്കരണക്ലാസ്സ് 'സൈബർ ഗുരു ' എന്ന് അറിയപ്പെടുന്ന സംഗമേശ്വരൻ മാണിക്ക്യം അയ്യരുടെ നേതൃത്വത്തിൽ നടക്കും .കാനഡയിലെ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങൾ, അവരുടെ അവകാശങ്ങൾ, കർത്തവ്യങ്ങൾ , അവർ നേരിടുന്ന വൈവിധ്യങ്ങളായ നിയമ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചായിരിക്കും ബാരിസ്റ്ററും നോട്ടറി പബ്ലിക്കുമായ ലതാ മേനോൻ ശിൽപ്പശാലയിൽ അവതരിപ്പിക്കുന്നത്. കൂടാതെ, സാമ്പത്തിക ഉപദേശങ്ങൾ, സെറ്റിൽമെന്റ് സർവീസുകൾ , ആരോഗ്യപ
ടൊറോന്റോ : കാനഡായിൽ പുതിയതായി കുടിയേറിയ സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും വിവിധ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.എറ്റോബികോക്ക് സിവിക്ക് സെന്ററിൽ ജനുവരി 27 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 മണിവരെയാണ് ശിൽപ്പശാല.
പ്രശസ്ത ഇന്റർനാഷണൽ കരിയർ കോച്ചായ ഗബ്രിയേലാ കാസിനോനു, കാനഡയിൽ ജോലി സമ്പാദനം എളുപ്പമാക്കുന്നതിനുള്ള മാർഗങ്ങളും നിർദേശങ്ങളും അതിലേക്കു എത്തിച്ചേരാനുള്ള പരിശീലനങ്ങളും ഈ ശില്പശാലയിലൂടെ നൽകുന്നതാണ്.
ഓൺലൈൻ ചതിക്കുഴികളെക്കുറിച്ചും സൈബർ സെക്ക്യൂരിറ്റിയെക്കുറിച്ചുമുള്ള ബോധവൽക്കരണക്ലാസ്സ് 'സൈബർ ഗുരു ' എന്ന് അറിയപ്പെടുന്ന സംഗമേശ്വരൻ മാണിക്ക്യം അയ്യരുടെ നേതൃത്വത്തിൽ നടക്കും .കാനഡയിലെ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങൾ, അവരുടെ അവകാശങ്ങൾ, കർത്തവ്യങ്ങൾ , അവർ നേരിടുന്ന വൈവിധ്യങ്ങളായ നിയമ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചായിരിക്കും ബാരിസ്റ്ററും നോട്ടറി പബ്ലിക്കുമായ ലതാ മേനോൻ ശിൽപ്പശാലയിൽ അവതരിപ്പിക്കുന്നത്.
കൂടാതെ, സാമ്പത്തിക ഉപദേശങ്ങൾ, സെറ്റിൽമെന്റ് സർവീസുകൾ , ആരോഗ്യപരമായ ഭക്ഷണരീതികളും ജീവിതശൈലികളും തുടങ്ങിയ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങൾ അതാത് മേഖലകളിൽ പ്രാവീണ്യം നേടിയവർ ഈ ശിൽപ്പശാലയിൽ അവതരിപ്പിക്കുന്നുണ്ട്.
കാനഡായിൽ കുടിയേറി വിവിധ മേഖലകളിൽ ജീവിത വിജയം നേടിയ ആളുകളുമായി സംവാദിക്കാനും നെറ്റ് വർക്കിങ് നടത്താനും ഈ ശിൽപ്പശാലയിൽ സൗകര്യമൊരുക്കുന്നു ണ്ടെന്ന് ശില്പശാലക്ക് ചുക്കാൻ പിടിക്കുന്ന മാനേജിങ് ഡയറക്ടർ മേരി അശോക് അറിയിച്ചു
കാനഡയിലെ ഇമ്മിഗ്രേഷൻ - സിറ്റിസൺഷിപ്പ് മന്ത്രാലയത്തിന്റെ സഹായ സഹകരണത്തോടെ ഡാൻസിങ് ഡാംസൽസാണ് ഈ സൗജന്യ ശിൽപ്പശാലക്ക് നേതൃത്വം നൽകുന്നത്. കലാ-സാംസ്‌കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു നോൺ -പ്രോഫിറ്റ് സംഘടനയാണ് ഡാൻസിങ് ഡാംസൽസ്.
ശിൽപ്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.ddshows.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യമാണ്. ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർക്ക് ബസ് / ട്രെയിൻ ടിക്കറ്റുകളും , ഭക്ഷണവും ശില്പശാലക്കു വേണ്ട സാധന-സാമഗ്രികളും സൗജന്യമായി ലഭിക്കും.
ശില്പശാലയുടെ സമാപനസമ്മേളനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മാർച്ചു- 3 ന് ടൊറോന്റോ സിറ്റി ഹാളിൽ നടക്കുന്ന ഇന്റർനാഷണൽ വിമൻസ് ഡേ സെലിബ്രേഷന്റെ കിക്ക് ഓഫും നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : വിഷ്ണു : 416 890 9947, സലോമി :416 420 7803 , ബാലാജി : 647 675 5432, യുവറാണി : 647 632 9301, തമിഴ് സെൽവൻ : 905 783 3468 എന്നിവരുമായി ബന്ധപ്പെടുക.