- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവന സന്നദ്ധർക്ക് ആത്മവിശ്വാസം പകർന്ന് ജനസേവന ശില്പശാല
കുവൈത്ത് സിറ്റി : പ്രവാസ ജീവിതത്തിനിടയിൽ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും അവയുടെ നിയമവശങ്ങളും പരിഹാരമാര്ഗളങ്ങളും ഉള്‌പ്പെശടുത്തി വെല്‌ഫെങയർ കേരള കുവൈത്ത് സംഘടിപ്പിച്ച ജനസേവന ശില്പുശാല ശ്രദ്ധേയമായി. വിവിധ മേഖലകളിൽ പ്രവാസി സമൂഹത്തിനു മാർഗ നിർദ്ദേശവും സേവനവും നിർവഹിക്കാൻ പ്രാപ്തരായ സന്നദ്ധപ്രവര്ത്തസകരെ വാര്‌ത്തെ ടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. സേവനരംഗത്തേക്ക് കടന്നു വരുന്ന നിരവധി പേര്ക്ക് ആത്മവിശ്വാസം പകരുന്ന പരിശീലന വേദിയായി ശില്പശാല മാറി . തൊഴിൽ നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും അര്ഹുമായ അവകാശങ്ങൾ പോലും തഴയപ്പെടാൻ കാരണമെന്ന് ശില്പശാല ഉത്ഘാടനം ചെയ്ത വെല്‌ഫെയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീല്‌റംഹ്മാൻ പറഞ്ഞു . ബോധവത്കരണത്തോടൊപ്പം പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവര്ത്ത കരുടെ സേവനംകൂടി ലഭ്യമായാൽ പ്രവാസികള്ക്ക്ീ വലിയ സഹായകമാകും. കുവൈത്തിലെ തൊഴിൽ നിയമങ്ങളും തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം പ്രേസേന്റെശൻ അവതരിപ്പിച്ചു . ഗാർഹിക തൊഴിലാളിക
കുവൈത്ത് സിറ്റി : പ്രവാസ ജീവിതത്തിനിടയിൽ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും അവയുടെ നിയമവശങ്ങളും പരിഹാരമാര്ഗളങ്ങളും ഉള്‌പ്പെശടുത്തി വെല്‌ഫെങയർ കേരള കുവൈത്ത് സംഘടിപ്പിച്ച ജനസേവന ശില്പുശാല ശ്രദ്ധേയമായി. വിവിധ മേഖലകളിൽ പ്രവാസി സമൂഹത്തിനു മാർഗ നിർദ്ദേശവും സേവനവും നിർവഹിക്കാൻ പ്രാപ്തരായ സന്നദ്ധപ്രവര്ത്തസകരെ വാര്‌ത്തെ ടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
സേവനരംഗത്തേക്ക് കടന്നു വരുന്ന നിരവധി പേര്ക്ക് ആത്മവിശ്വാസം പകരുന്ന പരിശീലന വേദിയായി ശില്പശാല മാറി . തൊഴിൽ നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും അര്ഹുമായ അവകാശങ്ങൾ പോലും തഴയപ്പെടാൻ കാരണമെന്ന് ശില്പശാല ഉത്ഘാടനം ചെയ്ത വെല്‌ഫെയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീല്‌റംഹ്മാൻ പറഞ്ഞു . ബോധവത്കരണത്തോടൊപ്പം പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവര്ത്ത കരുടെ സേവനംകൂടി ലഭ്യമായാൽ പ്രവാസികള്ക്ക്ീ വലിയ സഹായകമാകും.
കുവൈത്തിലെ തൊഴിൽ നിയമങ്ങളും തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം പ്രേസേന്റെശൻ അവതരിപ്പിച്ചു . ഗാർഹിക തൊഴിലാളികൾക്ക് കുവൈത്ത് ഗവർമെന്റ് നൽകുന്ന അവകാശങ്ങളും അവർ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ചും വെല്‌ഫെീയർ കേരള ജെനറൽ സെക്രട്ടറി വിനോദ് പെരേര സംസാരിച്ചു. ആശുപത്രി സന്ദർശനവും രോഗി പരിചരണവും വിവിധ ആശുപത്രികളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചു കേന്ദ്ര കമ്മറ്റി അംഗം അജിത് കുമാർ പരിശീലനം നല്കി .
പ്രവാസി മരണപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും രേഖകൾ തയ്യാറാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ പ്രവർത്തങ്ങളെ വിശദീകരിച്ചു കൊണ്ടു ജനസേവന അസിസ്റ്റന്റ് കൺവീണർ റഷീദ് ഖാൻ പ്രസന്റേഷൻ അവതരിപ്പിച്ചു.തുടർന്ന് നടന്ന പാനൽ ചർച്ചയിൽ വൈസ് പ്രസിഡന്റ് അൻവർ സയീദ് ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ , ഷംഷീർ , നാസർ ഇല്ലത്ത് , അൻവർ ഷാജി എന്നിവർ വിവിധ വിഷയങ്ങളിലുള്ള സംശയങ്ങള്ക്ക് മറുപടി നൽകി. പ്രസിഡന്റ് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജെനറൽ സെക്രട്ടറി വിനോദ് പെരേര സ്വാഗതവും പ്രോഗ്രാം കൺവീണർ ലായിക് അഹ്മദ് നന്ദിയും പറഞ്ഞു.