തിരുവനന്തപുരം: ശ്വാസകോശങ്ങളുടെ ആരോഗ്യം ശരീരത്തിൽ പ്രധാനമാണെന്ന സന്ദേശവുമായി ലോക ആസ്ത്മാ ദിനത്തോടനുബന്ധിച്ച് ബ്രീത്ത് ഫ്രീ മൂവ്മെന്റ്. ആസ്ത്മ അടക്കമുള്ള ശ്വാസകോശരോഗങ്ങളെക്കുറിച്ചു ബോധവൽകരണം നടത്താൻ ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ പിന്തുണയോടെയുള്ള സാമൂഹിക സേവന സംരംഭമാണിത്. ക്യാംപുകൾ, ക്ലിനിക്കുകൾ, തിരഞ്ഞെടുത്ത രോഗികൾക്കായി യാത്രകൾ, ഓ-ഗ്രൗണ്ട് ആക്ടിവിറ്റികൾ തുടങ്ങിയവിവിധ ബോധവത്കരണ പരിപാടികളും പ്രവർത്തനങ്ങളും ബ്രീത്ത് ഫ്രീ നടത്തുന്നുണ്ട്. എളുപ്പത്തിൽ മനസിലാക്കാവു പേഷ്യന്റ് എജ്യുക്കേഷൻ മെറ്റീരിയലുകളും ബ്രീത്ത് ഫ്രീ നൽകുന്നുണ്ട്.

ഹൃദയാരോഗ്യമാണ് ശരീരത്തിന്റെ മൊത്തത്തിലെ ആരോഗ്യലക്ഷണമായി പലപ്പോഴും പരിഗണിക്കപ്പെടാറ്. ശ്വാസകോശങ്ങളുടെ ആരോഗ്യം ഇതേപോലെ തന്നെ പ്രധാനമാണെങ്കിലും അതിന് വേണ്ടത്ര ശ്രദ്ധ നമ്മളാരും നൽകുന്നില്ലെതാണ് വാസ്തവം. പുകവലി, വ്യായാമമില്ലായ്മ, ഭക്ഷണരീതികൾ, അന്തരീക്ഷ മലിനീകരണം എന്നിവ ശ്വാസകോശങ്ങളുടെ ആരോഗ്യത്തെ നേരിട്ടു തന്നെ ബാധിക്കുന്നു. ക്രമേണ ശ്വാസോച്ഛ്വാസത്തിന്റെ ഗതിയെത്തന്നെ ഇത് സ്വാധീനിക്കുന്നു. നിങ്ങളുടെ ശ്വാസകോശങ്ങളുടെ ആരോഗ്യം തിരിച്ചറിയാനുള്ള ആദ്യപടി 'ലംഗ് നമ്പർ' അറിയുക എതാണ്. എത്ര കാര്യക്ഷമമായാണ് നിങ്ങളുടെ ശ്വാസകോശം പ്രവർത്തിക്കുതെന്ന് അപ്പോൾ അറിയാനാകും, മാത്രവുമല്ല അതനുസരിച്ച് ആവശ്യമായ വൈദ്യ സഹായവും തേടാൻ സാധിക്കും.

ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗി പതിവായി ബിപി (ബ്ലഡ് പ്രഷർ) പരിശോധിക്കുന്നതു പോലെ തന്നെ ആസ്തമ രോഗികളും ശ്വാസതടസം അനുഭവിക്കുന്നവരും ശ്വാസകോശത്തിന്റെ ആരോഗ്യം പതിവായി മോണിറ്റർ ചെയ്യേണ്ടതാണ്. സ്പൈറോമെട്രി അല്ലെങ്കിൽ പൾമണറി ടെസ്റ്റ് വഴി ലളിതമായി ചെയ്യാവുതേയുള്ളൂ ഇത്. ഇങ്ങിനെ കണ്ടെത്തുന്ന നിങ്ങളുടെ ലംഗ് നമ്പർ എപ്പോഴും അഭികാമ്യമായ നിലയിൽ തന്നെ കാത്തു സൂക്ഷിക്കുന്നതാണ് ശ്വാസകോശത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനുള്ള ഏറ്റവും പ്രധാന നടപടി.

ലോകജനസംഖ്യയുടെ വലിയൊരുവിഭാഗത്തെ ബാധിക്കുന്ന ഗുരുതരരോഗമാണ് ആസ്ത്മ. ഓരോവർഷവും ആസ്ത്മ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 100-150 ദശലക്ഷം ആളുകൾക്കാണ് ആസ്തമയുള്ളത്. ഇന്ത്യയിൽ ആസ്തമരോഗികളുടെ എണ്ണം 15-20 ദശലക്ഷമായി വർധിച്ചിരിക്കുകയാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. കൃത്യമായ ചികിത്സ ലഭ്യമാക്കി ഫലപ്രദമായി ആസ്തമയെനിയന്ത്രിച്ചില്ലെങ്കിൽ ആസ്തമരോഗികളുടെ എണ്ണം ഇനിയും വർധിക്കും. ആസ്ത്മ പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാനാകില്ലെങ്കിലും പൂർണ്ണമായി നിയന്ത്രിക്കാനും സാധാരണ നിലയിൽവളരെ സജീവമായ ജീവിതം നയിക്കാനുമാകും. ആസ്തമയ്ക്ക് നിരവധി തെറാപ്പികളും ചികിത്സാ രീതികളും ഇന്ന് ലഭ്യമാണ്. ആസ്ത്മ ചികിത്സയിൽ ഇപ്പോൾ ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ മാർഗമായി ആഗോള തലത്തിൽ തന്നെ സ്വീകരിക്കപ്പെട്ടിരിക്കുന്നത് ശ്വാസകോശത്തിൽ നേരിട്ടെത്തി അതിവേഗം പ്രവർത്തിക്കുന്ന ഇൻഹലേഷനാണ്. സിറപ്പുകളേക്കാളും ഗുളികകളേക്കാളും 20 മടങ്ങ് കുറവ് ഡോസേജ് മാത്രമേ ഇൻഹലേഷൻ തെറാപ്പിയിൽ ആവശ്യമായി വരുന്നുള്ളൂ. മാത്രമല്ല കൂടുതൽ ഫലപ്രദവുംഉടനടി പരിഹാരം നൽകുന്നതുമാണ്.

വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം പ്രൊഫസറും സീനിയർ കൺസൾട്ടന്റുമായ ഡോ. കേശവൻനായർ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റെസ്പിറേറ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു. ബ്രീത്ത് ഫ്രീ മൂവ്മെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.breathefree.com എന്ന വെബ്സൈറ്റിൽനിന്നു ലഭിക്കും.