- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ വിഗ്രഹ പ്രതിഷ്ഠ 14-15 തീയ്യതികളിൽ
ന്യൂ യോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ന്യൂ യോർക്ക് വൈറ്റ് പ്ലൈൻസിൽ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മം ഈ മാസം 14 -15 തിയതികളിൽ സുര്യാകാലടി സുര്യൻ സുബ്രമണ്യ ഭാട്ടതിരിപടിന്റെയും പന്തളം മനക്കൽ മനോജ് നമ്പൂതിരിയുടെയും സതീഷ് ശർമയുടെയും കരമികത്വത്തിൽ നടക്കും. പ്രതിഷ്ഠാ ദിനങ്ങളിൽ താന്ത്
ന്യൂ യോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ന്യൂ യോർക്ക് വൈറ്റ് പ്ലൈൻസിൽ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മം ഈ മാസം 14 -15 തിയതികളിൽ സുര്യാകാലടി സുര്യൻ സുബ്രമണ്യ ഭാട്ടതിരിപടിന്റെയും പന്തളം മനക്കൽ മനോജ് നമ്പൂതിരിയുടെയും സതീഷ് ശർമയുടെയും കരമികത്വത്തിൽ നടക്കും. പ്രതിഷ്ഠാ ദിനങ്ങളിൽ താന്ത്രിക വിധിപ്രകാരം വിവിധ പുജകൾ നടക്കും. ക്ഷേത്രത്തിനാവിശ്യമായ എല്ലസാധനങ്ങളും ഭക്തരുടെ സ്പോൺസർഷിപ്പായി ലഭിക്കുന്നുണ്ട്. പ്രതിഷ്ഠാ കർമ്മത്തിൽ സന്നിഹിതാരകുന്ന എല്ലാ ഭക്തജനങ്ങൾകും അന്നദാനം, താമസ സൗകര്യം എന്നിവ സജ്ജമാകിയിട്ടുണ്ട്.
രണ്ട് ദിവസത്തെ പുജാ കർമ്മങ്ങളിൽ ഭക്തജനങ്ങളുടെ കുടുംബ ഐശ്യര്യത്തിനു വേണ്ടിയുള്ള പ്രേത്യക പൂജകൾ ഒരുക്കിയിട്ടുണ്ട്. ഗണപതി ഹോമം, ബിംബ പരിഗ്രഹ പൂജ, ആവാഹനപുജ, ജലാധിവാസം, പുഷ്പാതി വാസം, ധാന്യധിവാസം, സ്ഥലപൂജ, ശയ്യപൂജ, നവകലശം, വാസ്തു ശാന്തി, ജീവകലശം തുടങ്ങിയ പൂജകളാണ് പ്രതിഷ്ഠാ ദിനങ്ങളിൽ നടക്കുന്നത്. തുടർന്ന് അന്നദാനം, ഷിക്കഗോ ശ്രുതിലയ സംഘം അവതരിപ്പികുന്ന ഭക്തിഗാന സുധ എന്നിവ നടക്കും. അതിനു ശേഷം കലശ സ്ഥാപനം, ഗണേശ, അയ്യപ്പ, ഹനുമാൻ ഹോമത്തോടെ ആദ്യദിനത്തിലെ പൂജകൾ അവസാനിക്കും.
രണ്ടാം ദിവസം ഗണപതി ഹോമത്തോടെ പൂജകൾ ആരംഭിക്കും. തുടർന്ന് വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ്‌ന്റെ ഭജന സoഘത്തോടെപ്പം ന്യൂജേഴ്സി ആനന്ദ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും അരങ്ങേറും.നിത്യപുജകൾക്കൊപ്പം നവംബർ 17 തിയതി മുതൽ അയ്യപ്പസുപ്രഭാതത്തോടെ മണ്ഡല വ്രതം അരംഭിക്കും. മണ്ഡല കാലത്ത് എല്ലാദിവസങ്ങളിലും വെകിട്ട് ഭജനയും ദിപാരാധനയും അന്നദാനവും ഉണ്ടയിരിക്കും. ഗുരു സ്വാമി പാർഥസാരഥി പിള്ള നേതൃത്വം നൽകുന്ന വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ വളർച്ചക്ക് 18 ഉരായ്മ കുടുംബങ്ങൾ പിന്തുണ നൽകുന്നു.