വാഷിങ്ടൺ: സിന്ധു നദിയുടെ പോഷക നദികളായ ഝലം, ചിനാബ് നദികളിലെ ജലവൈദ്യുത പദ്ധതികളുമായി മുന്നോട്ട് പോകാൻ ഇന്ത്യയ്ക്ക് ലോക ബാങ്കിന്റെ അനുമതി. പാക്കിസ്ഥാന്റെ സ്്റ്റേയിക്കെതിരെയാണ് ഇന്ത്യയ്ക്ക് അനുകുലമായി ലോകബാങ്കിന്റെ പച്ചക്കൊടി.

സിന്ധു നദീ ജല കരാർ അനുസരിച്ച് ഝലം, ഛിനാബ് നദികളിൽ ചില നിയന്ത്രണങ്ങളോടെ പദ്ധതികൾ നടപ്പിലാക്കാമെന്നും ലോക ബാങ്ക്. സിന്ധു നദീജല കരാറിൽ ഇന്ത്യയുടെയും പാക്കിസ്തന്റെയും സെക്രട്ടറിതല ചർച്ചയ്ക്ക് ശേഷമാണ് ലോക ബാങ്ക് ഇക്കാര്യം അറിയിച്ചത്.

2010ൽ ഝലം നദീതടത്തിൽ ഇന്ത്യ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതികൾക്കെതിരെ പാക്കിസ്ഥാൻ ഹേഗിലെ രാജ്യാന്തര കോടതിയെ സമീപിച്ചിരുന്നു. കരാർ പ്രകാരം ഇന്ത്യയ്ക്ക് ജലവൈദ്യുത പദ്ധതികൾ നിർമ്മിക്കാമെന്ന് കരാറിൽ വ്യക്തമാക്കുന്നുണ്ടെന്ന് ലോകബാങ്ക് വ്യക്തമാക്കി. റാറ്റിൽ, കിഷൻ ഗംഗ എന്നീ ജലവൈദ്യുതി പദ്ധതികൾ നിർമ്മിക്കുന്നതിനെതിരെ പാക്കിസ്ഥാൻ നേരത്തെയും രംഗത്തെത്തിയിരുന്നു.