- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ലോക രക്തദാതദിനാചരണത്തോടനുബന്ധിച്ച് പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നടത്തിയ രക്തദാനക്യാമ്പിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രക്തം ദാനം ചെയ്തു.
കേരളാ പൊലീസും കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. 25 പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പിൽ രക്തം ദാനം ചെയ്തു. എ.ഡി.ജി.പി കെ.പത്മകുമാർ, ഡി.ഐ.ജി പി.പ്രകാശ്, എസ്.എ.പി കമാണ്ടന്റ് ബി.അജിത് കുമാർ, കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടർ സിനു കടകമ്പള്ളി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story