- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കാൻസർ പ്രതിരോധിക്കാം: ഡോ. അഭിഷേക് സവിർമത്
ദോഹ. കാൻസർ ആഗോളാടിസ്ഥാനത്തിൽ തന്നെ മാനവരാശി അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നുവെന്നും വ്യക്തി തലത്തിലും സമൂഹ തലത്തിലുമുള്ള ശ്രദ്ധയും ബോധവൽക്കരണവും നാൽപതുശതമാനത്തോളം കാൻസറുകളെങ്കിലും പ്രതിരോധിക്കുവാൻ സഹായകമാകുമെന്നും അൽ റബീഹ് ഡെന്റൽ സെന്ററിലെ ഡോ. അഭിഷേക് സവിർമത് അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ്, ആന്റി സ്മോക്കിങ് സൊസൈറ്റി, ഫ്രന്റ്സ് കൾചറൽ സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക കാൻസർ ദിനാചരണ ബോധവൽക്കരണ പരിപാടിയിൽ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാൻസറുകളും പാരിസ്ഥിതിക കാരണങ്ങളാലും തെറ്റായ ജീവിത ശൈലി കാരണവുമാണ് വളരുന്നത്. അതുകൊണ്ട് തന്നെ ശക്തമായ ബോധവൽക്കരണ പരിപാടികൾ തുടർച്ചയായി നടക്കേണ്ടതുണ്ട്. ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ പരിമിതപ്പെടുത്താതെയുള്ള ബോധവൽക്കരണ പരിപാടികൾ വിപ്ളവകരമായ മാറ്റങ്ങൾക്ക് കാരണമാകും. അമിതമായ പുകവലി, മദ്യപാനം, വെറ്റില മുറുക്ക്, പാൻ പരാഗുകൾ തുടങ്ങിയവയാണ് വായിലേയും തൊണ്ടയിലേയും കാൻസറിന്റെ പ്രധാന കാരണങ്ങൾ. ഈ തെറ്റായ ശീലങ്ങൾ ഒഴി
ദോഹ. കാൻസർ ആഗോളാടിസ്ഥാനത്തിൽ തന്നെ മാനവരാശി അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നുവെന്നും വ്യക്തി തലത്തിലും സമൂഹ തലത്തിലുമുള്ള ശ്രദ്ധയും ബോധവൽക്കരണവും നാൽപതുശതമാനത്തോളം കാൻസറുകളെങ്കിലും പ്രതിരോധിക്കുവാൻ സഹായകമാകുമെന്നും അൽ റബീഹ് ഡെന്റൽ സെന്ററിലെ ഡോ. അഭിഷേക് സവിർമത് അഭിപ്രായപ്പെട്ടു.
മീഡിയ പ്ളസ്, ആന്റി സ്മോക്കിങ് സൊസൈറ്റി, ഫ്രന്റ്സ് കൾചറൽ സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക കാൻസർ ദിനാചരണ ബോധവൽക്കരണ പരിപാടിയിൽ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാൻസറുകളും പാരിസ്ഥിതിക കാരണങ്ങളാലും തെറ്റായ ജീവിത ശൈലി കാരണവുമാണ് വളരുന്നത്. അതുകൊണ്ട് തന്നെ ശക്തമായ ബോധവൽക്കരണ പരിപാടികൾ തുടർച്ചയായി നടക്കേണ്ടതുണ്ട്. ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ പരിമിതപ്പെടുത്താതെയുള്ള ബോധവൽക്കരണ പരിപാടികൾ വിപ്ളവകരമായ മാറ്റങ്ങൾക്ക് കാരണമാകും.
അമിതമായ പുകവലി, മദ്യപാനം, വെറ്റില മുറുക്ക്, പാൻ പരാഗുകൾ തുടങ്ങിയവയാണ് വായിലേയും തൊണ്ടയിലേയും കാൻസറിന്റെ പ്രധാന കാരണങ്ങൾ. ഈ തെറ്റായ ശീലങ്ങൾ ഒഴിവാക്കിയാൽ ഭീകരമായ കാൻസറിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാം.
കാൻസറിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇത് ഭീതി ജനിപ്പിക്കുകയും ചികിൽസാ നടപടികൾ പ്രയാസകരമാക്കുകയും ചെയ്യുന്നു. ആദ്യ സ്റ്റേജിൽ തന്നെ രോഗനിർണയം നടത്താനായാൽ തൊണ്ടയിലേയും വായിലേയും കാൻസറുകളൊക്കെ പൂർണമായി സുഖപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. പുകയിലയുടെ എല്ലാ ഉപയോഗവും മാരകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. പുകവലിയും മദ്യപാനവും ഒരുമിച്ചാകുമ്പോൾ അപകട സാധ്യത പതിനഞ്ച് മടങ്ങ് വർദ്ധിക്കും. അതിനാൽ അനാരോഗ്യകരമായ എല്ലാ ശീലങ്ങളും അവസാനിപ്പിക്കുകയാണ് കാൻസർ പ്രതിരോധത്തിന്റെ ആദ്യ പടി, അദ്ദേഹം പറഞ്ഞു.
ആധുനിക ചികിൽസാ സംവിധാനങ്ങൾ കാൻസർ പരിചരണം കൂടുതൽ സൗകര്യപ്രദവും കാര്യക്ഷവുമാക്കിയിട്ടുണ്ടെങ്കിലും രോഗം വരാതെ നോക്കുക തന്നെയാണ് ചികിൽസയേക്കാൾ പ്രധാനം . കാൻസറിനെ പ്രതിരോധിക്കുവാനും അതിന്റെ വ്യാപനം തടയുവാൻ സഹായിക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുവാനുമുള്ള അവസരമാണ് ലോക കാൻസർ ദിനമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഇന്റർനാഷണൽ മൈൻൻഡ് പവർ ടെയിനറും സക്സസ് കോച്ചുമായ സി. എ. റസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു. കാൻസർ പ്രതിരോധത്തിൽ മാനസികാരോഗ്യത്തിന്റെ പങ്ക് വലുതാണെന്നും പ്രതീക്ഷയും പ്രത്യാശയും നൽകുന്നതോടൊപ്പം മനസിന്റെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മനസിനെ സംഘർഷ മുക്തമാക്കുവാൻ സാധ്യമായ എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തണം.
ഖത്തർ സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി. എം. കബീർ, ക്ളാസ് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ജോൺ പ്രിൻസ് ഇടിക്കുള, ചാലിയാർ ദോഹ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, ഷാജി മോനായ്, ഷൈനി കബീർ സംസാരിച്ചു. അൽ റബീഹ് ഡെന്റൽ സെന്റർ കോർപ്പറേറ്റ് ആൻഡ് പബ്ലിക് റിലേഷൻസ് ഓഫീസർ സന്ദീപ് ജി. നായർ, ഡോ. ഹാഷിം അൽ സൈദ് ഓഡിറ്റിങ് ഓഫീസ് ജനറൽ മാനേജർ അബ്ദുൽ ഹമീദ് വി.കെ എന്നിവർ സംബന്ധിച്ചു.
ലോകത്തെമ്പാടും കാൻസറിനെ പ്രതിരോധിക്കുന്നവരോടും കാൻസർ മൂലം ജീവൻ നഷ്ടപ്പെട്ടവരോടുമുള്ള ആദര സൂചകമായി മെഴുകുതിരികൾ തെളിയിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. കാൻസറിനെ പ്രതിരോധിക്കുവാൻ നമുക്ക് കഴിയും, എനിക്ക് കഴിയുമെന്നതാണ് ഈ വർഷത്തെ കാൻസർ ദിന പ്രമേയം. കാൻസർ പ്രതിരോധം സംബന്ധിച്ച് പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം മുതൽ മൂന്ന് വർഷത്തേക്ക് ഇതേ പ്രമേയം തന്നെ ചർച്ചചെയ്യുന്നത്.
മീഡി പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഷറഫുദ്ധീൻ തങ്കയത്തിൽ, അഫ്സൽ കിളയിൽ, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ, ജോജിൻ മാത്യൂ, ആനന്ദ് തോമസ്, ഫ്ളോറ, ഖാജാ ഹുസൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.