- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ ലോകകപ്പ് കാണണം.' സ്വപ്നവുമായി ആസിം; ജനറേഷൻ അമേസിങ് കോച്ചിങ് ആദ്യ സീസൺ സമാപിച്ചു
ജന്മനാ ഇരു കൈകളില്ല, ഒരു കാലിന് ശേഷിയുമില്ല. എന്നാലും മുഹമ്മദ് ആസിം എന്ന പന്ത്രണ്ടു വയസ്സുകാരന്റെ സ്വപ്നങ്ങൾ ഉയർന്നു പറക്കുകയാണ്. ഫുട്ബോളിനെ പ്രണയിക്കുന്ന കോഴിക്കോട് വെള്ളിമണ്ണ ആലത്തുകാവിൽ വീട്ടിൽ ആസിമിന് ഖത്തറിൽ പോണം; 2022 ൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ നേരിൽ കാണണം. ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ ലോക രാജ്യങ്ങളിൽ നടക്കുന്ന ജനറേഷൻ അമേസിങ് കോച്ചിംഗിന്റെ ഭാഗമായി ഗോതമ്പറോഡ് തണൽ ജി.എ. ക്ലബ്ബും, ഭിന്നശേഷിക്കാർക്കായി പന്നിക്കോട് ലൗഷോർ സ്പെഷ്യൽ സ്‌കൂളിലും നടന്നുവരുന്ന കോച്ചിംഗിന്റെ ആദ്യ സീസൺ സമാപനവും ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരവും കൊടിയത്തൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ആസിം തന്റെ സ്വപ്നം പങ്കുവെച്ചത്. സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവാണ് ആസിം. താൻ പഠിച്ചിരുന്ന യു.പി. സ്‌കൂളിനെ ഹൈസ്‌കൂളായി ഉയർത്തണമെന്നതാണ് ആസിമിന്റെ അടുത്ത സ്വപ്നം. അത് നേടിയെടുക്കാൻ നാട്ടുകാരുടെ പിന്തുണയോടെ ആസിം പോരാട്ടത്തിലാണ്. മുഖ്യമന്ത്രിക്ക് ആസിം സ്വന്തം കാലു ക
ജന്മനാ ഇരു കൈകളില്ല, ഒരു കാലിന് ശേഷിയുമില്ല. എന്നാലും മുഹമ്മദ് ആസിം എന്ന പന്ത്രണ്ടു വയസ്സുകാരന്റെ സ്വപ്നങ്ങൾ ഉയർന്നു പറക്കുകയാണ്. ഫുട്ബോളിനെ പ്രണയിക്കുന്ന കോഴിക്കോട് വെള്ളിമണ്ണ ആലത്തുകാവിൽ വീട്ടിൽ ആസിമിന് ഖത്തറിൽ പോണം; 2022 ൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ നേരിൽ കാണണം.
ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ ലോക രാജ്യങ്ങളിൽ നടക്കുന്ന ജനറേഷൻ അമേസിങ് കോച്ചിംഗിന്റെ ഭാഗമായി ഗോതമ്പറോഡ് തണൽ ജി.എ. ക്ലബ്ബും, ഭിന്നശേഷിക്കാർക്കായി പന്നിക്കോട് ലൗഷോർ സ്പെഷ്യൽ സ്‌കൂളിലും നടന്നുവരുന്ന കോച്ചിംഗിന്റെ ആദ്യ സീസൺ സമാപനവും ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരവും കൊടിയത്തൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ആസിം തന്റെ സ്വപ്നം പങ്കുവെച്ചത്. സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവാണ് ആസിം.
താൻ പഠിച്ചിരുന്ന യു.പി. സ്‌കൂളിനെ ഹൈസ്‌കൂളായി ഉയർത്തണമെന്നതാണ് ആസിമിന്റെ അടുത്ത സ്വപ്നം. അത് നേടിയെടുക്കാൻ നാട്ടുകാരുടെ പിന്തുണയോടെ ആസിം പോരാട്ടത്തിലാണ്. മുഖ്യമന്ത്രിക്ക് ആസിം സ്വന്തം കാലു കൊണ്ടെഴുതിയ കത്ത് ശ്രദ്ധേയമാണ്. ആസിമിന് ലൗഷോർ ഡയറക്ടർ യു.എ. മുനീർ ഉപഹാരം സമ്മാനിച്ചു. ഖത്തർ ജനറേഷൻ അമേസിങ് വർക്കേഴ്സ് അംബാസിഡർ സാദിഖ് റഹ്മാൻ സി.പി അധ്യക്ഷത വഹിച്ചു. തണൽ ജി.എ കോഡിനേറ്റർ സാലിം ജീറോഡ്, സഈദ് യമാനി, ചാലിൽ അബ്ദു മാസ്റ്റർ, പി.ജെ റോജൻ വെറ്റിലപ്പാറ, ശിഹാബുൽ ഹഖ്, സി.പി.സകീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
ചീഫ് കോച്ച് ഷബീർ വിളക്കോട്ടിൽ, കോച്ചുമാരായ ശംസീർ മണ്ണിൽ, ഹരിദാസൻ, ശർജാസ്, അൻസിൽ റഹ്മാൻ, അഫ്ലഹ്, അഫി എന്നിവർ നേതൃത്വം നൽകി.