- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ദോഹയിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ദോഹ: ആധുനിക ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനമായൊരു വെല്ലുവിളി പ്രമേഹവും അനുബന്ധ പ്രശ്നങ്ങളുമാണെന്നും ശാസ്ത്രീയ രീതിയിൽ ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ പ്രമേഹം ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നും നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലെ പൾമണോളജിസ്റ്റ് സൂര്യ ബാലചന്ദ്ര പിള്ള അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും അപകടകാരിയാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണത്തിന്റെ അഭാവത്തിൽ ഗുരുതരമായ ഒട്ടേറെ പ്രതിസന്ധികൾ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. നിശബ്ദമായ കൊലയാളിയെപ്പോലെ ശരീരത്തിന്റെ ഓരോ അവയവങ്ങളേയും മെല്ലെ മെല്ലെ നശിപ്പിക്കുന്ന പ്രമേഹത്തിന്റെ ഗൗരവം സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ബോധവൽക്കരണ പരിപാടികൾ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. സ്ത്രീകളും പ്രമേഹവുമെന്ന ഈ വർഷത്തെ ലോക പ്രമേഹ ദിന പ്രമേയം വനിതകളിലെ ബോധവൽക്കണത്തിനാണ് കൂടുതൽ ഊന്നൽ ന
ദോഹ: ആധുനിക ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനമായൊരു വെല്ലുവിളി പ്രമേഹവും അനുബന്ധ പ്രശ്നങ്ങളുമാണെന്നും ശാസ്ത്രീയ രീതിയിൽ ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ പ്രമേഹം ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നും നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലെ പൾമണോളജിസ്റ്റ് സൂര്യ ബാലചന്ദ്ര പിള്ള അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും അപകടകാരിയാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണത്തിന്റെ അഭാവത്തിൽ ഗുരുതരമായ ഒട്ടേറെ പ്രതിസന്ധികൾ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. നിശബ്ദമായ കൊലയാളിയെപ്പോലെ ശരീരത്തിന്റെ ഓരോ അവയവങ്ങളേയും മെല്ലെ മെല്ലെ നശിപ്പിക്കുന്ന പ്രമേഹത്തിന്റെ ഗൗരവം സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ബോധവൽക്കരണ പരിപാടികൾ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. സ്ത്രീകളും പ്രമേഹവുമെന്ന ഈ വർഷത്തെ ലോക പ്രമേഹ ദിന പ്രമേയം വനിതകളിലെ ബോധവൽക്കണത്തിനാണ് കൂടുതൽ ഊന്നൽ നൽകുന്നത്.
ആരോഗ്യകരമായ ആഹാര ശീലം, ആവശ്യത്തിന് ശാരീരിക വ്യായാമം, മാനസിക സമ്മർദ്ധങ്ങൾ ലഘൂകരിക്കുന്നതിനുള്ള പരിപാടികൾ എന്നിവയാണ് പ്രമേഹം നിയന്ത്രിക്കുന്നതിന് ഏറ്റവും അത്യാവശ്യമായിട്ടുള്ളതെന്ന് ചടങ്ങിൽ സംസാരിച്ച ആന്റി സ്മോക്കിങ് സൊസൈറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ റഷീദ് പറഞ്ഞു. അമിതമായി ആഹാരം കഴിക്കുന്നതും തീരെ ശാരീരിക വ്യായാമങ്ങൾ ചെയ്യാത്തതും മാനസിക സമ്മർദ്ധങ്ങൾ അനുഭവിക്കുന്നവരുമാണ് പ്രമേഹമുള്ളവരിൽ അധികവുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സജീവമായ ജീവിത വ്യാപാരത്തിലൂടെ പ്രമേഹത്തെ പ്രതിരോധിക്കുകയെന്നതാണ് പ്രമേഹദിനത്തിന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
ആന്റി സ്മോക്കിങ്് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര അധ്യക്ഷത വഹിച്ചു. എംപി ട്രേഡേഴ്സ് മാനേജിങ് ഡയറക്ടർ ഡോ. എംപി. ഷാഫി ഹാജി, പി.കെ സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.കെ. മുസ്തഫ സംസാരിച്ചു. മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഗുഡ്വിൽ കാർഗോ മാനേജർ നിഖിൽ നാസർ, ഓസ്‌കാർ കാർ ആക്സസറീസ് മാനേജർ മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഷുഗർ, പ്രഷർ പരിശോധനയും നടന്നു.
ഫ്രെഡറിക് ബാന്റിങ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ആണ് ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നത്.ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ എന്നിവർ ചേർന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നൽകുന്നത്.
പ്രമേഹമുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനകൾ, പ്രമേഹം പ്രതിരോധിക്കുന്നത് സംബന്ധിച്ച ബോധവൽക്കരണ പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന സംരംഭങ്ങളിലൂടെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുകയെന്നതാണ് ഈ ദിനാചരണം ലക്ഷ്യം വെക്കുന്നത്. ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷനിൽ അംഗങ്ങളായ 160 ലേറെ രാജ്യങ്ങളിലുള്ള ഇരുനൂറിലധികം സന്നദ്ധ സംഘങ്ങളും ആരോഗ്യ ബോധവൽക്കരണ സംരംഭങ്ങളുമൊക്കെ പങ്കാളികളാവുന്ന ലോക പ്രമേഹദിനാചരണം പൊതുജനബോധവൽക്കരണ മേഖലയിലെ പുതിയ നാഴികകല്ലാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്