ദുബായ് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ട്രിനിറ്റി ഹോൾഡിങ്‌സ്‌ന്റെ റാസ് അൽ ഖോറിലുള്ള ഒയാസിസ് പമ്പ്‌സ് ഇന്റസ്ട്രീസിൽ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ചേർന്ന് വൃക്ഷതൈകൾ നട്ടു.റോജിൻ പൈനുംമൂട് പരിസ്ഥിതി സന്ദേശം നൽകി . മനോഹർ കൊട്ടിയാൻ, അനൂപ് കുമാർ ദാസ്,സഹീർ ബാബു,റിൻസ് പോൾ എന്നിവർ പ്രസംഗിച്ചു.

മുഹമ്മദ് ഷരീഫ്,മുഷ്താഖ് അഹമ്മദ്,അമിത് കുമാർ ശർമ്മ ,മിൻ ഥാപ്പ ,ഹർദേവ് സിങ്,ബിഷാരത് അലി,താജുൽ ഇസ്ലാം, വാജിദ് ഖാൻ, ജയകൃഷ്ണൻ, ഫൗസാദ് മരിക്കാർ,ജംഷീദ്, മുനീർ അലി ഷാ, ഫയാസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു .