തിരുവനന്തപുരം: ദേശീയാരോഗ്യദൗത്യവും, ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റിയും, ജനറൽ ആശുപത്രിയും സംയുക്തതമായി സംഘടിപ്പിച്ച ലോക കാഴ്ച ദിനാചരണത്തിന്റ ജില്ലാതല ഉദ്ഘാടനം ഗവൺമെന്റ് സ്‌കൂൾ ഓഫ് നേഴ്സിങ് ഓഡിറ്റോറിയത്തിൽ വച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജോസ്.ജി.ഡിക്രൂസ് നിർവ്വഹിച്ചു. ജില്ലാ ഒഫ്ത്താൽമിക് സർജൻ ഡോ.മായാദേവി അധ്യക്ഷത വഹിച്ചു.

ലോകത്തുള്ള അന്ധരിൽ അഞ്ചിലൊരു ഭാഗം ഇന്ത്യയിലാണ്. കാഴ്ചക്കുറവ്, വിറ്റമിൻ എ യുടെ അഭാവം, പോഷകാഹാരക്കുറവ്, കണ്ണിനുണ്ടാകുന്ന ക്ഷതങ്ങൾ, ജന്മനാ ഉണ്ടാകുന്ന തിമിരം എന്നീ അന്ധതയിലേക്ക് നയിക്കുന്ന കാരണങ്ങളെ യഥാസമയം കണ്ടെത്തി ചികിൽസി ക്കുന്നതി ന്റ ആവശ്യകത സമൂഹത്തെ ഓർമ്മപ്പെടുത്തുതിനാണ് എല്ലാ വർഷവും ഒക്ടോബർ മാസത്തെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചദിനമായി ആചരിച്ചു വരുന്നത്. ദിനാചരണ ത്തോടനുബന്ധിച്ച് രാവിലെ 9.30 മണിക്ക് പാളയം ആശാൻ സ്‌ക്വയറിൽ നിന്നും ആരംഭിച്ച ബോധവൽക്കരണ റാലി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.സരിത ആർ.എൽ. ഫ്ലാഗ് ഓഫ് ചെയ്തു.

ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സ്വപ്ന കുമാരി.ജെ, ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ.എസ്.കൃഷ്ണകുമാർ, തിരുവനന്തപുരം ജനറൽ ആശുപത്രി ആർ.എം.ഓ, ഒഫ്ത്താൽമോളജിസ്റ്റു മാർ,നഴ്സിങ് ഓഫീസർ,സ്റ്റേറ്റ് ഒഫ്ത്താൽമിക് കോർഡിനേറ്റർ, ജില്ലാ ഒഫ്ത്താൽമിക് കോർഡിനേറ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.