- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ടാലന്റ് പബ്ലിക് സ്‌ക്കൂളിൽ ലോക ഭക്ഷ്യദിനവും ദാരിദ്ര നിർമ്മാജന ദിനവും ആഘോഷിച്ചു
ദോഹ: ലോക ഭക്ഷ്യദിനവും ദാരിദ്ര നിർമ്മാജന ദിനവും ടാലന്റ് പബ്ലിക് സ്‌ക്കൂളിൽ സമുചിതമായി ആഘോഷിച്ചു. സന്ദേശപ്രധാനമായ പ്ലക്കാർഡുകളുമായി മോണിങ് അസംബ്ലിയിൽ അണിനിരന്ന വിദ്യാർത്ഥികൾ ഭക്ഷ്യദിനത്തിന്റെ പ്രധാന്യം അടയാളപ്പെടുത്തുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുണക്കേണ്ടതിന്റെ ആവശ്യകതയും ഉത്ബോദിപ്പിച്ചു. ജൈവകൃഷി, ഹെൽത്തി ഫുഡ് എന്നിവയെ കേന്ദ്രീകരിച്ചുള്ള പ്രദർശനം ഭക്ഷ്യദിനത്തിന് മാറ്റു കൂട്ടി. നൂറ് കണക്കിന് വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. ടാലന്റ് പബ്ലിക് സ്‌ക്കൂളിന് നേതൃത്വം നൽകുന്ന നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, സ്‌ക്കൂൾ പ്രിൻസിപ്പൽ സിന്ധ്യ ഐസക്, മാനേജർ യാസർ കരുവാട്ടിൽ, സ്‌ക്കൂൾ കോർഡിനേറ്ററർ എസ്. എം. അബ്ദുല്ല, മോണിങ് മദ്രസ പ്രധാനാധ്യാപകൻ കെ. ജാബിർ, അക്കാദമിക് കോർഡിനേറ്റർ ഫർസാന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ദോഹ: ലോക ഭക്ഷ്യദിനവും ദാരിദ്ര നിർമ്മാജന ദിനവും ടാലന്റ് പബ്ലിക് സ്‌ക്കൂളിൽ സമുചിതമായി ആഘോഷിച്ചു. സന്ദേശപ്രധാനമായ പ്ലക്കാർഡുകളുമായി മോണിങ് അസംബ്ലിയിൽ അണിനിരന്ന വിദ്യാർത്ഥികൾ ഭക്ഷ്യദിനത്തിന്റെ പ്രധാന്യം അടയാളപ്പെടുത്തുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുണക്കേണ്ടതിന്റെ ആവശ്യകതയും ഉത്ബോദിപ്പിച്ചു.
ജൈവകൃഷി, ഹെൽത്തി ഫുഡ് എന്നിവയെ കേന്ദ്രീകരിച്ചുള്ള പ്രദർശനം ഭക്ഷ്യദിനത്തിന് മാറ്റു കൂട്ടി. നൂറ് കണക്കിന് വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു.
ടാലന്റ് പബ്ലിക് സ്‌ക്കൂളിന് നേതൃത്വം നൽകുന്ന നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, സ്‌ക്കൂൾ പ്രിൻസിപ്പൽ സിന്ധ്യ ഐസക്, മാനേജർ യാസർ കരുവാട്ടിൽ, സ്‌ക്കൂൾ കോർഡിനേറ്ററർ എസ്. എം. അബ്ദുല്ല, മോണിങ് മദ്രസ പ്രധാനാധ്യാപകൻ കെ. ജാബിർ, അക്കാദമിക് കോർഡിനേറ്റർ ഫർസാന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.