- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദ്രോഗം നിയന്ത്രിക്കുവാൻ ബോധവത്കരണം പ്രധാനം : ഡോ. അബ്ദുൽ റഷീദ്
ദോഹ. ശാരീരികവും ജീവശാസ്ത്രപരവുമായ കാരണങ്ങളോടൊപ്പം തന്നെ അസൂയ, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ മാനസികാവസ്ഥകളും ലോകത്ത് ഹൃദ്രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുവാൻ കാരണമായതായി ആന്റി സ്‌മോക്കിങ് സൊസൈറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ റഷീദ്. എം.ഡി. അഭിപ്രായപ്പെട്ടു. ലോക ഹൃദയത്തോടനുബന്ധിച്ച് മീഡിയ പൾസ്, ഫ്രന്റ്‌സ് കൾചറൽ സെന്റർ, ആന്റി സ്മോക്കി
ദോഹ. ശാരീരികവും ജീവശാസ്ത്രപരവുമായ കാരണങ്ങളോടൊപ്പം തന്നെ അസൂയ, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ മാനസികാവസ്ഥകളും ലോകത്ത് ഹൃദ്രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുവാൻ കാരണമായതായി ആന്റി സ്‌മോക്കിങ് സൊസൈറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ റഷീദ്. എം.ഡി. അഭിപ്രായപ്പെട്ടു. ലോക ഹൃദയത്തോടനുബന്ധിച്ച് മീഡിയ പൾസ്, ഫ്രന്റ്‌സ് കൾചറൽ സെന്റർ, ആന്റി സ്‌മോക്കിങ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ ജീവിത ശൈലി ശീലിക്കുക, ഭക്ഷണക്രമത്തിൽ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കർമോൽസകരാവുക, രക്തസമ്മർദ്ധം, കൊഴുപ്പ്, പ്രമേഹം എന്നിവ നിയന്ത്രിക്കുക, ശരീര ഭാരം ആനുപാതികമായി നിലനിർത്തുക, മാനസിക സമ്മർദ്ധം, കോപം മുതലായവ ലഘൂകരിക്കുക , പുകവലി നിർത്തുക, മദ്യപാനം വർജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാൻ നമ്മെ സഹായിക്കുമെന്നും ഈ വിഷയത്തിൽ സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പൂർണമായ ജീവിതരീതി, ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വർജ്ജിക്കുക, ശരിയായ ആഹാര രീതിയും ജീവിത ശൈലിയും സ്വീകരിക്കുക, നല്ല പോഷണം, ദുർമ്മേദസ്സ് ഒഴിവാക്കൽ, പതിവായി വ്യായാമം ചെയ്യൽ എന്നിവയാണ് ഹൃദയാരോഗ്യം നിലനിർത്താൻ ആവശ്യമായിട്ടുള്ളത്. ഈ നിലക്ക് ചിന്തിക്കുവാൻ ഇത്തരം ദിനങ്ങൾ നമ്മെ പ്രേരിപ്പിക്കണം.
കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണ് മലയാളികൾ. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്? വായക്ക് രുചിയുണ്ടെന്ന് തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട് മാറ്റേണ്ടിയിരിക്കുന്നു. ഓരോ ജീവിക്കും അനുയോജ്യമായ ആഹാരം പ്രകൃതി ഒരുക്കുന്നുണ്ട്. മിതത്വം പാലിക്കുകയും പഴങ്ങളും പച്ചക്കറികളും ഇലയാഹാരങ്ങളുമൊക്കെ ഉൾപ്പെടുത്തുകയും ചെയ്യുക. വെള്ളത്തിനും ഭക്ഷണത്തിനും ദഹന പ്രക്രിയക്കുമൊക്കെ സൗകര്യപ്രദമായ അളവിൽ ആഹാരം ശീലമാക്കുന്നത് ഏറെ ഗുണകരമാകും, അദ്ദേഹം പറഞ്ഞു.
സ്പീഡ് ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബു റഹ്മാൻ കിഴിശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മീഡിയ പഌ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര, നാസർ ഫാലഹ് ഫൗണ്ടേഷൻ ജനറൽ മാനേജർ കെ.വി. അബ്ദുല്ലക്കുട്ടി, ഡോ. അനീസ് അലി, റഫീഖ് മേച്ചേരി സംസാരിച്ചു.
എണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയുമെന്നും പ്രസംഗകർ ഓർമ്മപ്പെടുത്തി. വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്. നിത്യേന നാം ചെയ്യുന്ന ജോലി വേണ്ടത്ര വ്യായാമം നൽകുന്നില്ല. സാരമായ ശാരീരികാധ്വാനത്തോടെ ചെയ്യേണ്ട ജോലികൾ ഇന്നു നന്നേ വിരളമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ കണ്ടുപിടുത്തങ്ങൾ നമ്മെ അലസരും സുഖിയന്മാരുമാക്കിയിരിക്കുന്നു. ഇതിനൊരു മാറ്റം അത്യാവശ്യമാണ്. ഹൃദയത്തിനോ, ശ്വാസകോശങ്ങൾക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കിൽ കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തിൽ നടക്കുക, ജോഗിംങ്ങ്, നീന്തുക, സൈക്കിൾ ചവിട്ടുക, ഡാൻസ് ചെയ്യുക തുടങ്ങിയവയിൽ ഓരോരുത്തർക്കും അനുയോജ്യമായത് തെരഞ്ഞെടുക്കാം. കൃത്യമായി വ്യായാമ മുറകൾ അരമണിക്കൂറെങ്കിലും ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു എന്ന തിരിച്ചറിവോടെ ജീവിത ശൈലിയിൽ മാറ്റം വരുത്താതിരുന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സെമിനാർ മുന്നറിയിപ്പ് നൽകി.