- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെമിനാർ നടത്തി
ദോഹ. ശാസ്ത്രീയമായ ഭക്ഷണ രീതികളും ആരോഗ്യകരമായ ജീവിത ശൈലികളും പിന്തുടർന്നാൽ ഹൃദ്രോഗം ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നും ഇത് സംബന്ധിച്ച വ്യക്തമായ ബോധവൽക്കരണ പരിപാടികൾ നടക്കേണ്ടതുണ്ടെന്നും ആന്റി സ്മോക്കിങ് സൊസൈറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ റഷീദ്. എം.ഡി. അഭിപ്രായപ്പെട്ടു. ലോക ഹൃദയദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ്, ഫ്രന്റ്സ് കൾചറൽ സെന്റർ, ആന്റി സ്മോക്കിങ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനമായ ആരോഗ്യ പ്രശ്നമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരന്തരമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ഹൃദ്രോഗത്തെ ക്രിയാത്മകമായി പ്രതിരോധിക്കാനാവുകയുള്ളൂ. ആരോഗ്യകരമായ ജീവിത ശൈലി ശീലിക്കുക, ഭക്ഷണക്രമത്തിൽ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കർമോൽസകരാവുക, ശരീര ഭാരം ആനുപാതികമായി നിലനിർത്തുക, മാനസിക സമ്മർദ്ധം, കോപം മുതലായവ ലഘൂകരിക്കുക , പുകവലി നിർത്തുക, മദ്യപാനം
ദോഹ. ശാസ്ത്രീയമായ ഭക്ഷണ രീതികളും ആരോഗ്യകരമായ ജീവിത ശൈലികളും പിന്തുടർന്നാൽ ഹൃദ്രോഗം ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നും ഇത് സംബന്ധിച്ച വ്യക്തമായ ബോധവൽക്കരണ പരിപാടികൾ നടക്കേണ്ടതുണ്ടെന്നും ആന്റി സ്മോക്കിങ് സൊസൈറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ റഷീദ്. എം.ഡി. അഭിപ്രായപ്പെട്ടു. ലോക ഹൃദയദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ്, ഫ്രന്റ്സ് കൾചറൽ സെന്റർ, ആന്റി സ്മോക്കിങ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനമായ ആരോഗ്യ പ്രശ്നമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരന്തരമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ഹൃദ്രോഗത്തെ ക്രിയാത്മകമായി പ്രതിരോധിക്കാനാവുകയുള്ളൂ. ആരോഗ്യകരമായ ജീവിത ശൈലി ശീലിക്കുക, ഭക്ഷണക്രമത്തിൽ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കർമോൽസകരാവുക, ശരീര ഭാരം ആനുപാതികമായി നിലനിർത്തുക, മാനസിക സമ്മർദ്ധം, കോപം മുതലായവ ലഘൂകരിക്കുക , പുകവലി നിർത്തുക, മദ്യപാനം വർജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാൻ നമ്മെ സഹായിക്കുമെന്നും ഈ വിഷയത്തിൽ സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അദ്ദേഹം പറഞ്ഞു. കൊഴുപ്പാണ് ഹൃദ്രോഗത്തിന് മുഖ്യ കാരണമെന്നാണ് വൈദ്യശാസ്ത്രം നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പുതിയ പഠനങ്ങൾ കൊഴുപ്പിനെ കുറ്റമുക്തമാക്കുന്നതാണ്. പുതിയ പഠന ഫലങ്ങളും ഗവേഷണങ്ങളുമൊക്കെ ജനങ്ങളുമായി പങ്കുവെക്കുവാനുമള്ള അവസരമാണ് ഇത്തരം ദിനാചരണങ്ങളിൽ നടക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബു റഹ്മാൻ കിഴിശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.. മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സ്റ്റാർ കിച്ചൺ എക്യുപ്മെന്റ് മാനേജിങ് ഡയറക്ടർ അബ്ദുൽ സലാം ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു.
എണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയുമെന്നും പ്രസംഗകർ ഓർമ്മപ്പെടുത്തി. വ്യായാമം ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു എന്ന തിരിച്ചറിവോടെ ജീവിത ശൈലിയിൽ മാറ്റം വരുത്താതിരുന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സെമിനാർ മുന്നറിയിപ്പ് നൽകി.