ദുബായ് : വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ചു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ' മെയ്ക്ക് ഇൻ ഇന്ത്യ'സംരംഭത്തിന് പിന്തുണയുമായി ന്യൂയോർക്ക് ആസ്ഥാനമായുള്ള ഏഷ്യ അമേരിക്ക ഇക്കണോമിക് ഫോറം നിക്ഷേപക സെമിനാർ ഒരുക്കുന്നു.

'ഉണരുന്ന ഭാരതവും പ്രവാസി പങ്കാളിത്തത്തിന്റെ പുനർനിർവചനവും, ' മെയ്ക്ക് ഇൻ ഇന്ത്യ,കേരളവും യാഥാർത്യവും ' എന്നീ വിഷയങ്ങളിൽ 17 വെള്ളി ഉച്ചയ്ക്ക് മൂന്നിന് അറ്റ്‌ലാന്റിസ് ഹോട്ടലിൽ നടക്കുന്ന സെമിനാറിൽ ആറുനൂറിൽ പരം പ്രതിനിധികൾ പങ്കെടുക്കും.

ഇരുന്നൂറ്റിഅൻപതിൽ പരം പ്രതിനിധികൾ യു.എസ്, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യ, ജി.സി.സി രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ളവരായിരിക്കു മെന്ന് മീഡിയ കൺവീനർ റോജിൻ പൈനുംമൂട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പലിനെ(0506259941) ബന്ധപ്പെടുക.