ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ മുഖപത്രമായ തൂലികയുടെ മാനേജിങ് എഡിറ്ററും, കൗൺസിൽ ഉപദേഷ്ടാവുമായ ഫാ ഡോ ആന്റണി നല്ലുകുന്നേലിന് അയർലണ്ട് പ്രൊവിൻസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു.ഫെയർവ്യൂ പള്ളിവികാരിയായ ഫാ ആന്റണി റോമിലേക്കാണ് സ്ഥലംമാറുന്നത്.

മെയ് 31 (ഞായർ)രാത്രി എട്ടിന് ക്ലോണ്ടാൻകിൻ അരോമ റെസ്‌റ്റോറന്റിലാണ് യാത്രയയപ്പ് നൽകുന്നത്. ചെയർമാൻ ബിജു ഇടക്കുന്നത്ത് അധ്യക്ഷത വഹിക്കും. പ്രസിഡന്റ് ദിപു ശ്രീധർ,സെക്രട്ടറി മാർട്ടിൻ സ്‌കറിയാ പുലിക്കുന്നേൽ,ട്രഷറർ തോമസ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

ഗ്ലോബൽ വൈസ് ചെയർമാൻ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൺ ചെയർമാൻ ഷൈബു കൊച്ചിൻ മറ്റ് ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും.
കൂടുതൽ വിവരങ്ങൾക്ക്
ബിജു പള്ളിക്കര 0873245756
സണ്ണി ഇളംകുളത്ത് 0872746830