കോർക്ക്: വേൾഡ് മലയാളീ കൗൺസിൽ കോർക്ക് 14ന്‌നവംബർ പതിനാലാം തീയ്യതി നടത്തുന്ന 'കേരള ഫീസ്റ്റ്' ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ബിഷപ്‌ടൗൺ ജി എ എ ഹാളിൽ ഉച്ചതിരിഞ്ഞ് രണ്ടുമണിക്കു കുട്ടികളുടെ ഡ്രോയിങ്ങ്, കളറിങ് മത്സരങ്ങളോടെ പരിപാടികൾക്ക് തുടക്കമാകും.

വ്യത്യസ്ഥങ്ങളായ വിവിധ മത്സരങ്ങൾക്കുശേഷം കലാപരിപാടികളും, ഭക്ഷണവും, ഗാനമേളയും, ഉണ്ടായിരിക്കുന്നതാണ് . ജൂനിയർ സെർട്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തഥവസരത്തിൽ ആദരിക്കുന്നതായിരിക്കും. വേൾഡ് മലയാളീ  കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ  രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൺ  ചെയർമാൻ  ഷയ്ബു കൊച്ചിൻ, പ്രോവിൻസ് ചെയർമാൻ ബിജു വൈക്കം, പ്രോവിൻസ് പ്രസിഡണ്ട് ദീപു ശ്രീധർ, പ്രോവിൻസ് ജനറൽ സെക്രട്ടറി മാർട്ടിൻ സ്‌കറിയ  തുടങ്ങിയവർ ആശംസകൾ നേരുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ നേരത്തെ പേര് രെജിസ്‌റ്റെർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക: ജനറൽ സെക്രട്ടറി ഡോ.ലേഖ മേനോൻ: 0863685070

വാർത്ത; പോളി ജോസ്, ചെയർമാൻ ഡബ്ല്യു എം സി, കോർക്ക്.