ഡബ്ലിൻ: ബിഷപ്പ് ടൗൺ ബാർ ഹാളിൽ നടന്ന പൊതുയോഗത്തിൽ വേൾഡ് മലയാളീ കൗൺസിൽ കോർക്കിന്  രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തു. പ്രാർത്ഥനയോടെ ആരംഭിച്ച പൊതുയോഗത്തിൽ ചെയർമാൻ ജോസഫ് ജോസെഫിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ഹാരി തോമസ് എല്ലാ മെമ്പർമാർക്കും സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ലിജോ ജോസഫ് വിശദമായ വാർഷിക റിപ്പോർട്ട് അവതരിച്ചപ്പോൾ എല്ലാവരും ഒന്നുചേർന്ന് കരഘോഷത്തോടെ പാസാക്കി.
ട്രഷറർ ഷാജു കുര്യാക്കോസ് വിശദമായ വാർഷിക കണക്കുഅവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ ഡബ്ല്യൂ എം സി കോർക്കിന്റെ സാമൂഹികവും സാംസ്‌കാരികവും ആയ വളർച്ചയിൽ പങ്കുവഹിച്ച എല്ലാ നല്ലവരായ കോർക്ക് നിവാസികൾക്കും മെമ്പർമാർക്കും  ഹാരിതോമസ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

പുതിയ ഭാരവാഹികൾ :  പോളി ജോസ് ചെയർമാൻ, ഷാജു കുര്യാക്കോസ് പ്രസിഡന്റ്, , ലേഖ മേനോൻ  ജനറൽ സെക്രട്ടറ , മധു മാത്യു  ട്രെഷറർ ,  ഹാരി തോമസ് (മീഡിയ & പി ആർ ഒ)  ജെയ്‌സൺ ജോസഫ് വൈസ് ചെയർമാൻ, സുനു ജോസഫ്വൈസ് പ്രസിഡന്റ്, ജോണ്‌സണൻ ചാൾസ്‌സെക്രട്ടറി,,അയൂബ് നാസർയൂത്ത് ഫോറം സെക്രട്ടറി, എക്‌സിക്യൂട്ടീവ് മെംബേർസ് : ജോസഫ് ജോസഫ് , മെയ്‌മോൾ സെൽവരാജ്, ലിജോ ജോസഫ്,  റീജ ബിജു, ഫിലിപ്പ് ജോസഫ്, സന്തോഷ് തോമസ്, ജോസ് പി കുര്യൻ, ജിനൊ ജോസഫ്, ശ്രീരാം ഉദയൻ.

പുതിയവർക്കും ഇതുവരെ മുന്നോട്ടു നയിച്ച ഭാരവാഹികൾക്കും അയർലണ്ട് പ്രോവിന്‌സിന്റെയും യൂറോപ്പ് റീജിയന്റെയും നേത്രുത്വവും ഗ്ലോബൽ വൈസ് ചെയർമാൻ രാജു കുന്നക്കാട്, ഷൈബു കൊച്ചിൻ  യൂറോപ്പ്യൻ റീജിയൻ ചെയർമാൻ എന്നിവരും പ്രത്യേകം അഭിനന്ദനം അറിയിച്ചു. പോളി ജോസ്, ഷാജു കുര്യാക്കോസ്, ലേഖ മേനോൻ, .ഹാരി തോമസ് എന്നിവരെ അയർലണ്ട് പ്രോവിന്‌സ് കമ്മിറ്റിയിലേക്ക് നോമിനേറ്റു ചെയ്തതായി അറിയിച്ചു.