- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലോകമലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസിനു പുതിയ സാരഥികൾ
ന്യൂജേഴ്‌സി: ലോകമലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രോവിൻസ് 2016-18 ലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി തോമസ് മൊട്ടക്കൽ (ചെയർമാൻ), ഡോ. ഗോപിനാഥൻ നായർ, ഡോ. എലിസബത്ത് മാമൻ പ്രസാദ് (വൈസ് ചെയർമാന്മാർ), തങ്കമണി അരവിന്ദൻ (പ്രസിഡന്റ്), സുധീർ നമ്പ്യാർ, ഡോ.സോഫി വിൽസൺ (വൈസ് പ്രസിഡന്റുമാർ), പിന്റോ ചാക്കോ (സെക്രട്ടറി), ജിനേഷ് തമ്പി (ജോ. സെക്രട്ടറി), ശോഭ ജേക്കബ് (ട്രഷറർ), വിദ്യ കിഷോർ (വുമൺ ഫോറം പ്രസിഡന്റ്), ഷൈനി രാജു (വുമൺ ഫോറം സെക്രട്ടറി),ജോജി തോമസ് (യൂത്ത് ഫോറം പ്രസിഡന്റ്), ആനി ലിബു (പബ്ലിക് റിലേഷൻ ഓഫീസർ), ഡോ രുഗ്മിണി പത്മകുമാർ (എക്‌സിക്യൂട്ടീവ് മെംബർ ചാരിറ്റി പ്രസിഡന്റ്) എന്നിവരേയും അഡൈ്വസറി ബോർഡ് അംഗങ്ങളായി ഡോ. ജോർജ് ജേക്കബ്, അലക്‌സ് വിളനിലം കോശി, ആൻഡു പാപ്പച്ചൻ, സോമൻ ജോൺ തോമസ്, ഷീല ശ്രീകുമാർ, തോമസ് വി.ജേക്കബ്, ജോൺ സക്കറിയ എന്നിവരേയും എക്‌സിക്യൂട്ടീവ് ചെയർ അംഗങ്ങളായി അനിൽ പുത്തൻചിറ, അജിത് കുമാർ ഹരിഹരൻ, ജിനു അലക്‌സ് എന്നിവരേയും തെരഞ്ഞെടുത്തു. ന്യൂജേഴ്‌സിയിലെ എഡിസൺ ഹോട്ടലിൽ സംഘടിപ്പിച
ന്യൂജേഴ്‌സി: ലോകമലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രോവിൻസ് 2016-18 ലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി തോമസ് മൊട്ടക്കൽ (ചെയർമാൻ), ഡോ. ഗോപിനാഥൻ നായർ, ഡോ. എലിസബത്ത് മാമൻ പ്രസാദ് (വൈസ് ചെയർമാന്മാർ), തങ്കമണി അരവിന്ദൻ (പ്രസിഡന്റ്), സുധീർ നമ്പ്യാർ, ഡോ.സോഫി വിൽസൺ (വൈസ് പ്രസിഡന്റുമാർ), പിന്റോ ചാക്കോ (സെക്രട്ടറി), ജിനേഷ് തമ്പി (ജോ. സെക്രട്ടറി), ശോഭ ജേക്കബ് (ട്രഷറർ), വിദ്യ കിഷോർ (വുമൺ ഫോറം പ്രസിഡന്റ്), ഷൈനി രാജു (വുമൺ ഫോറം സെക്രട്ടറി),ജോജി തോമസ് (യൂത്ത് ഫോറം പ്രസിഡന്റ്), ആനി ലിബു (പബ്ലിക് റിലേഷൻ ഓഫീസർ), ഡോ രുഗ്മിണി പത്മകുമാർ (എക്‌സിക്യൂട്ടീവ് മെംബർ ചാരിറ്റി പ്രസിഡന്റ്) എന്നിവരേയും അഡൈ്വസറി ബോർഡ് അംഗങ്ങളായി ഡോ. ജോർജ് ജേക്കബ്, അലക്‌സ് വിളനിലം കോശി, ആൻഡു പാപ്പച്ചൻ, സോമൻ ജോൺ തോമസ്, ഷീല ശ്രീകുമാർ, തോമസ് വി.ജേക്കബ്, ജോൺ സക്കറിയ എന്നിവരേയും എക്‌സിക്യൂട്ടീവ് ചെയർ അംഗങ്ങളായി അനിൽ പുത്തൻചിറ, അജിത് കുമാർ ഹരിഹരൻ, ജിനു അലക്‌സ് എന്നിവരേയും തെരഞ്ഞെടുത്തു.
ന്യൂജേഴ്‌സിയിലെ എഡിസൺ ഹോട്ടലിൽ സംഘടിപ്പിച്ച ജനറൽ ബോഡിയോഗത്തിനും തുടർന്നു നടന്ന തെരഞ്ഞെടുപ്പിനും ശേഷമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സോമൻ ജോൺ തോമസ്, ഡോ. ജോർജ് ജേക്കബ് എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി.
നേരത്തെ പരിപാടികൾക്കു തുടക്കം കുറിച്ചുകൊണ്ട് പ്രോഗ്രാം കൺവീനർ ഡോ. രുഗ്മിണി പത്മകുമാർ സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി പിന്റോ ചാക്കോ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് തങ്കമണി അരവിന്ദൻ, ചെയർമാൻ തോമസ് മൊട്ടക്കൽ, വൈസ് ചെയർമാൻ ഡോ. ഗോപിനാഥൻ നായർ, ലോക മലയാളി കൗൺസിൽ സ്ഥാപകനേതാവ് ആൻഡു പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
പരിപാടികളുടെ ഭാഗമായി മുൻ വർഷത്തിലെ എല്ലാ ഭാരവാഹികളെ ആദരിച്ചു. ന്യൂജേഴ്‌സി, ന്യൂയോർക്ക് ആസ്ഥാനമാക്കിയുള്ള എല്ലാ പ്രമുഖ സംഘടന നേതാക്കളും ചടങ്ങിൽ സജീവ സാന്നിധ്യം അറിയിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് സദ്യയും സംഘാടകർ ഒരുക്കി. അമേരിക്കൻ കോൺഗ്രസിലേക്ക് മത്സരിക്കുന്ന മലയാളി സ്ഥാനാർത്ഥി പീറ്റർ ജേക്കബിന്റെ സാന്നിധ്യം ചടങ്ങിനു മാറ്റു കൂട്ടി. ഫിലിപ്പ് മാരറ്റ് നന്ദി പറഞ്ഞു



