- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസിൽ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ പുതുവത്സാരാഘോഷം 16ന്
ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ ഡാളസ്, നോർത്ത് ടെക്‌സസ്, ഡിഎഫ്ഡബ്ല്യു എന്നീ പ്രൊവിൻസുകളുടെ സംയുക്ത നേതൃത്വത്തിൽ പുതുവത്സരാഘോഷം നടത്തുന്നു.ജനുവരി 16നു(ശനി) വൈകുന്നേരം ആറിനു കരോൾട്ടണിലുള്ള സെന്റ് മേരീസ് യാക്കോബായ ചർച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ.ഡബ്ല്യുഎംസി കുടുംബാംഗങ്ങളുടെ ഈ ഒത്തുകൂടൽ ചടങ്ങിൽ വിവിധ കലാപരിപാടികൾ സംഘാടക
ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ ഡാളസ്, നോർത്ത് ടെക്‌സസ്, ഡിഎഫ്ഡബ്ല്യു എന്നീ പ്രൊവിൻസുകളുടെ സംയുക്ത നേതൃത്വത്തിൽ പുതുവത്സരാഘോഷം നടത്തുന്നു.
ജനുവരി 16നു(ശനി) വൈകുന്നേരം ആറിനു കരോൾട്ടണിലുള്ള സെന്റ് മേരീസ് യാക്കോബായ ചർച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ.
ഡബ്ല്യുഎംസി കുടുംബാംഗങ്ങളുടെ ഈ ഒത്തുകൂടൽ ചടങ്ങിൽ വിവിധ കലാപരിപാടികൾ സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്. ഫിലിപ്പ് തോമസ്, സിസിൽ ചെറിയാൻ, അലക്‌സ് അലക്‌സാണ്ടർ, ദീപക്ക് കൈതക്കപ്പുഴ, സുജൻ കാക്കനാട്, ലിജി സോയി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ഡബ്ല്യുഎംസിയുടെ ഡാളസിലെ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഏലിയാസ് പത്രോസ്, ജോൺസൺ തലച്ചെല്ലൂർ, ഗോപാലപിള്ള, ചെറിയാൻ അലക്‌സാണ്ടർ. ഫ്രാൻസിസ് ജോർജ്, ഫിലിപ്പോസ് തോമസ്, വർഗീസ് മാത്യു, പ്രമോദ് നായർ, രഞ്ജിത് ലാൽ, സ്റ്റീഫൻ പുട്ടൂർ, ഏലിക്കുട്ടി ഫ്രാൻസിസ്, സാജു സെബാസ്റ്റ്യൻ, സജി ജോർജ്, സുജിത് തങ്കപ്പൻ, മഹേഷ് പിള്ള എന്നിവരാണ് നേതൃത്വം നൽകുന്നത്.



