- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രോവിൻസിന്റെ വർണ്ണോജ്വലമായ ക്രിസ്തുമസ്-നവവത്സരാഘോഷം
ഫിലാഡൽഫിയ: കഴിഞ്ഞ നാലു വർഷങ്ങളായി ഫിലാഡൽഫിയയിലെ മലയാളികളുടെ മുഖമുദ്രയായ വേൾഡ് മലയാളി കൗൺസിൽ ജനുവരി പത്താം തീയതി ശനിയാഴ്ച ക്രിസ്തുമസ് -നവവത്സരാഘോഷങ്ങൾ പൂർവ്വാധികം വർണ്ണശബളമായി കൊണ്ടാടി. പ്രസിഡന്റ് സജി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ഏഴുമണിയോടുകൂടി ആരംഭിച്ച ആഘോഷപരിപാടികളിൽ ജോസ് പാലത്തിങ്കൽ സദസിന് സ്വാഗതം ആശംസിച്ചു. തുടർന്ന് ഡബ്ല
ഫിലാഡൽഫിയ: കഴിഞ്ഞ നാലു വർഷങ്ങളായി ഫിലാഡൽഫിയയിലെ മലയാളികളുടെ മുഖമുദ്രയായ വേൾഡ് മലയാളി കൗൺസിൽ ജനുവരി പത്താം തീയതി ശനിയാഴ്ച ക്രിസ്തുമസ് -നവവത്സരാഘോഷങ്ങൾ പൂർവ്വാധികം വർണ്ണശബളമായി കൊണ്ടാടി. പ്രസിഡന്റ് സജി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ഏഴുമണിയോടുകൂടി ആരംഭിച്ച ആഘോഷപരിപാടികളിൽ ജോസ് പാലത്തിങ്കൽ സദസിന് സ്വാഗതം ആശംസിച്ചു.
തുടർന്ന് ഡബ്ല്യു.എം.സി അമേരിക്കൻ റീജയൻ വൈസ് പ്രസിഡന്റ് ജോർജ് പനയ്ക്കൽ, റീജിയൻ വൈസ് ചെയർമാൻ ജോജി ചെറുവേലിൽ, പ്രോവിൻസ് ചെയർപേഴ്‌സൺ ആലീസ് ആറ്റുപുറം, മുൻ പ്രസിഡന്റ് സാബു ജോസഫ് സിപിഎ, സ്ഥാപക നേതാവ് ജോസ് ആറ്റുപുറം, തോമസ് പുരയ്ക്കൽ, ജോയി കരുമത്തി, ജോർജുകുട്ടി അമ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. മെർളി പാലത്തിങ്കൽ പരിപാടികളുടെ എം.സിയായിരുന്നു. സാന്റായുടെ വരവോടുകൂടി കലാപരിപാടികൾക്ക് തുടക്കമായി. കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രോവിൻസ് സെക്രട്ടറി മഞ്ജു ചെറുവേൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് കേക്ക് മുറിച്ചുകൊണ്ട് പുതുവത്സര ഡിന്നറോടെ കലാസന്ധ്യയ്ക്ക് വിരാമമായി.





