ഡബ്ലിൻ: ലോക മലയാളിയുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ്‌ മലയാളി കൗൺസിൽ ഡിസംബർ 1ന് ഐക്യദിനമായി ആചരിക്കുന്നു. ഏതാനും രാജ്യങ്ങളിൽ രണ്ടു വിഭാഗമായി പ്രവർത്തിച്ചു വരുന്ന സംഘടന ഇനി ഒന്നായി ഒരുമയോടെ പ്രവർത്തിക്കും. 1995 ജൂലൈ 3ന് ന്യൂജേഴ്‌സിയിൽ രൂപംകൊണ്ട സംഘടനയ്ക്ക് ഇന്ന് നാലപതിലേറെ രാജ്യങ്ങളിലായി 55 പ്രൊവിൻസുകളുണ്ട്.

ഡിസംബർ 1 ചൊവ്വ വൈകുന്നേരം 5ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഐക്യദിനം ഉത്ഘാടനം ചെയ്യും. മന്ത്രിമാർ, സാംസ്കാരിക നേതാക്കൾ, വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. അയർലണ്ട് പ്രൊവിൻസിനെ പ്രതിനിധീകരിച്ച് ഗ്ലോബൽ വൈസ് ചെയർമാൻ രാജു കുന്നക്കാട്ട് പങ്കെടുക്കും.