- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ ഉത്സവ് 2015 അരങ്ങേറുന്നു; ഓണം, വലിയ പെരുന്നാൾ ആഘോഷങ്ങൾക്കുള്ള പ്രാരംഭ മത്സരങ്ങൾ സെപ്റ്റംബർ 11ന്
മനാമ: 2015-ലെ ഓണം വലിയ പെരുന്നാൾ ആഘോഷങ്ങൾ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് WMC ഉത്സവ് 2015 എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ എല്ലാ മലയാളികൾക്കുമായി ഉത്സവഗാന മത്സരവും, കവിതാലാപന മത്സരവും നടത്തും. 18 വയസ്സിനു മുകളിൽ പ്രായമുള്ള ബഹ്‌റിനിലെ എല്ലാ മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്ക

മനാമ: 2015-ലെ ഓണം വലിയ പെരുന്നാൾ ആഘോഷങ്ങൾ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് WMC ഉത്സവ് 2015 എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ എല്ലാ മലയാളികൾക്കുമായി ഉത്സവഗാന മത്സരവും, കവിതാലാപന മത്സരവും നടത്തും.
18 വയസ്സിനു മുകളിൽ പ്രായമുള്ള ബഹ്‌റിനിലെ എല്ലാ മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. സാധാരണക്കാരായ തൊഴിലാളികളുടെ പ്രാതിനിധ്യത്തിനു വേണ്ടി പ്രവേശന ഫീസ് ഒഴിവാക്കിയിട്ടുണ്ട് എന്നും പ്രസിഡന്റ് സതീഷ് മുതലയിൽ അറിയിച്ചു. ഓണം, പെരുന്നാൾ പോലുള്ള ഉത്സവങ്ങളുമായി ബന്ധമുള്ള ഗാനങ്ങൾ ആണ് ഉത്സവഗാന മത്സരത്തിൽ ആലപിക്കേണ്ടത്.
സെപ്റ്റംബർ 11 നു പ്രാരംഭ മത്സരങ്ങൾ ജുഫൈർ മാർവിധ ടവറിൽ വച്ച് നടക്കുന്നതാണ്. സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ആയി നടത്തുന്ന മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും, സ്ഥാനക്കാരാകുന്ന വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും, മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും സര്ടിഫിക്കട്ടുകളും നൽകുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രഷനും വേണ്ടി സെപ്റ്റംബർ 4നു മുമ്പായി ഫൈസൽ എഫ് എം 3679 9019, മൃദുല ബാലചന്ദ്രൻ 3937 2322, അർച്ചന ജഗത് 3456 2044 എന്നിവരുമായി ബന്ധപ്പെടുക.

