ദുബായ്: ആഗോള പ്രവാസി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ ദുബായ് ചാപ്റ്റർ രൂപീകരണവും കുടുംബ സംഗമവും ഷാർജയിൽ വെച്ച് നടന്നു. ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ച ഫെഡറേഷൻ ഗ്ലോബൽ കോഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ (ആസ്ട്രിയ) കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ദുബായ് ചാപ്റ്റർ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി സാബുവർഗ്ഗീസ്, ട്രഷറർ സി. പി. വീരാൻകുട്ടി, വൈസ് പ്രസിഡന്റുമാരായ ശ്രീവിദ്യാ സജീഷ്, ഫാരിഷ് മൊയ്തീൻ, സെക്രട്ടറിമാരായ ഷഹനാസ്, സാദിഖ് എന്നിവരുടെ നേതൃത്വത്തിൽ 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജയിംസ് മാത്യു, ഡോ. ഷിഹാബുദ്ദീൻ, നൗഷാദ് പി. ഷാഹുൽ, സുനിൽ അലി എന്നിവരാണ് രക്ഷാധികാരികൾ.

ഫെഡറേഷൻ യു.എ.ഇ. കോഡിനേറ്റർ ഫിറോസ് മണ്ണാർക്കാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് എ. എസ്. ധീരജ്, തമിഴ് സിനിമാ സംവിധായകനും മലയാളിയുമായ യു. ജയകൃഷ്ണൻ, ഡോക്ടർ ഷിഹാബുദ്ദീൻ, സുബൈർ തളിപ്പറമ്പ്, പി. എം. അബ്ദുൽ റഹിമാൻ, യാസിർ ഹമീദ്, ശരീഫ് മാന്നാർ, ഫെഡറേഷൻ അലൈൻ കോഡിനേറ്റർ നൗഷാദ് വളാഞ്ചേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അനന്ത ലക്ഷ്മി, അമൃതാ മനോജ്, മാളവിക മനോജ് എന്നിവർ കവിതകൾ ആലപിച്ചു.
അംഗങ്ങളെ പരിചയപ്പെടുത്തുവാൻ യാസിർ ഹമീദ് നേതൃത്വം നൽകി.

56 രാജ്യങ്ങളിലെ മലയാളികൾ അംഗങ്ങളായ വേൾഡ് മലയാളി ഫെഡറേഷന്റെ ആദ്യ ലോകസമ്മേളനം ഓസ്ട്രിയയിലെ വിയന്നയിൽ 2017 നവംബർ 2, 3 തിയ്യതി കളിൽ നടക്കും എന്നും ദുബായ് ചാപ്റ്റർ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും എന്നും സംഘാടകർ അറിയിച്ചു.