ദുബായ്: കേരളത്തിന്റെ സമഗ്ര വികസനത്തിന് മലയാളി പ്രവാസി സമൂഹം ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.വേൾഡ് മലയാളി കൗൺസിന്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ചു ഏപ്രിൽ 16,17,18 തീയതികളിൽ ദുബായിൽ നടക്കുന്ന ഗ്ലോബൽ കോൺഫ്രെൻസ് നു മുന്നോടിയായി നടന്ന സന്നാഹ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടയിൽ മലയാളി സമൂഹത്തിന്റെ കഴിവുകളേയും നന്മകളെയും അദ്ദേഹം പ്രശംസിച്ചത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും, ഇത് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു വസ്തുതയാണെന്നും, ഈ അഭിമാനം കാത്തു സൂക്ഷിക്കുന്നത് ഓരോ മലയാളി പ്രവാസിയുടെയും ഉത്തരവാദിത്ത മാണെന്നും ഉമ്മൻ ചാണ്ടി കൂട്ടി ചേർത്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ട്രഷറർ മൈക്കിൾ സ്റ്റീഫൻ ,വൈസ് പ്രസിഡന്റ് വർഗീസ് പനയ്ക്കൽ ,വൈസ് ചെയർപേർസൺ ശാന്താ പോൾ,കൗൺസിൽ മെമ്പർ പോൾ വടശ്ശേരി, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ജോൺ സാമുവൽ,ജനറൽ സെക്രട്ടറി സി.യുമത്തായി, ദുബായ് പ്രസിഡന്റ് ഡോജോർജ് കാളിയാടൻ , ജിമ്മി,സണ്ണി അഗസ്റ്റിൻ വി.ജെ.തോമസ്, ചാൾസ് പോൾ ,പ്രദീപ് കുമാർ , സുരേന്ദ്രൻ നായർ,എം.ഷാഹുൽ ഹമീദ്,പ്രൊമിത്യൂസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

ഏപ്രിൽ 16,17,18 തീയതികളിൽ ദുബായ് അറ്റ്‌ലാന്റ്റിസ്സ് ഹോട്ടലിലാണ് ഗ്ലോബൽ കോൺഫ്രെൻസ് നടക്കുന്നതെന്ന് മീഡിയ കമ്മിറ്റിക്ക് വേണ്ടി റോജിൻ പൈനുംമൂട്, പോൾ ജോർജ് പൂവത്തെരിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0506259941 എന്ന നമ്പറിൽ ബന്ധപ്പെടുക