വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് 2016-2018 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ജുഫയർ മാർവിധ ടവറിൽ വച്ച് നടന്ന വാർഷിക യോഗത്തിൽ എതിരില്ലാതെ തിരഞ്ഞെടുത്തു.

പി. ഉണ്ണികൃഷ്ണൻ ആണ് പുതിയ കമ്മിറ്റിയുടെ ചെയർമാൻ. സേവി മാത്തുണ്ണിയെ പ്രസിഡന്റ് ആയും ജോഷ്വ മാത്യുവിനെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു.

മറ്റു എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ
സി.എൻ. ഉണ്ണികൃഷ്ണൻ ( ട്രഷറർ), ജയ്ഫർ മൈതാനി - .(വൈസ് ചെയർമാൻ), ഫൈസൽ എഫ് എം. - (വൈസ് ചെയർമാൻ), മൃദുല ബാലചന്ദ്രൻ. - (വൈസ് ചെയർപേഴ്‌സൻ ), ജ്യോതിഷ് പണിക്കർ - (വൈസ് പ്രസിഡന്റ്), ഷൈനി നിത്യൻ - (വൈസ് പ്രസിഡന്റ് ), ജയശ്രീ സോമനാഥ് - (വൈസ് പ്രസിഡന്റ് ), ജഗത് കൃഷ്ണകുമാർ - (അസിസ്റ്റന്റ് സെക്രട്ടറി )

1995 ജൂലായ് മാസം യുഎസ്എ യിൽ പിറവിയെടുത്ത വേൾഡ് മലയാളി കൗൺസിൽ 2001 ൽ ആണ് ബഹ്റൈൻ പ്രോവിൻസ് രൂപീകരിച്ചത്. ഇതിന്റെ കീഴിൽ ഐ ടി ഫോറം, ലേഡീസ് ഫോറം, ഹെൽത്ത് ഫോറം, പരിസ്ഥിതി ഫോറം എന്നിങ്ങനെ വിവിധ ഫോറങ്ങൾ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കും കേരളത്തിലേക്ക് തിരികെ പോകുന്ന ഗൾഫ് പ്രവാസികൾക്കും സഹായകരമാകുന്ന നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാനുള്ള കർമ്മപരിപാടികൾ ആണ് പുതിയ കമ്മിറ്റി ആലോചിക്കുന്നത്. കാലാവധി പൂർത്തിയാക്കിയ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ സാരഥികൾ ചെയർമാൻ വി. വി. മോഹൻ, പ്രസിഡന്റ് സതീഷ് മുതലയിൽ, സെക്രട്ടറി ജയ്ഫർ മൈധാനി എന്നിവരായിരുന്നു.