കൊച്ചി: ലോകമാനസികാരോഗ്യദിനാചരണത്തോടനുബന്ധിച്ചു പത്തിന് ശനിയാഴ്‌ച്ച അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സൈക്യാട്രി വിഭാഗത്തിന്റേയും, അമ്യത കോളേജ് ഓഫ് നഴ്‌സിങ്ങിന്റേയും, ഐഎംഎ നാഷണൽ മെന്റൽ ഹെൽത്ത് വിഭാഗത്തിന്റേയും, ഇന്ത്യൻ അസോസിയേഷൻ ഓഫ് സൈക്യാട്രിയുടേയും ആഭിമു്യത്തിൽ വിവിധ പരിപാടികൾ അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അമ്യതേശ്വരി ഹാളിൽ നടത്തും.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുൽ റഹിം ശനിയാഴ്‌ച്ച ഉച്ചയ്ക്കു 2.00 മണിക്ക് ഉൽഘാടനം നിർവഹിക്കും. സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ:എൻ.ദിനേശ് മുഖ്യ പ്രഭാഷണം നടത്തും. ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷൻ അഡ്വ.റ്റി.ആസഫലി മാനസിക രോഗികളുടെ അവകാശങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും.

 ഹൈബി ഈഡൻ എംഎൽഎ, അമ്യത മെഡിക്കൽ ഡയറക്ടർ ഡോ:പ്രേം നായർ, പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ, ഡോ:കേശവൻ കുട്ടി നായർ, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ:സുനിൽ മത്തായി, പ്രൊഫ. കെ.റ്റി.മോളി എന്നിവർ ചടങ്ങിൽ സംസാരിക്കും.