- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടങ്ങാത്ത സ്വാതന്ത്ര്യപോരാട്ടത്തിന്റെ പ്രതീകം; വർണ്ണവിവേചനത്തിനെതിരേ നടത്തിയ സമരങ്ങളുടെ നായകൻ; ദക്ഷിണാഫ്രിക്കയുടെ സൗമ്യനായ പോരാളി; മാഡിബ എന്ന് ലോകം സ്നേഹാദരങ്ങളോടെ വിളിക്കുന്ന നെൽസൺ മണ്ടേല വിട പറഞ്ഞിട്ട് ഇന്ന് നാലു വർഷം തികയുന്നു
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരേ നടത്തിയ സമരത്തിന്റെ നായകൻ എന്ന നിലയിലാണ് നെൽസൺ മണ്ടേല പ്രശസ്തനായത്. മഹാത്മാഗാന്ധിയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് അക്രമരഹിത മാർഗ്ഗങ്ങളിലൂടെയാണ് വെളുത്ത വർഗ്ഗക്കാരുടെ സർക്കാറിനെതിരേ അദ്ദേഹം പോരാടിയത്. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേല അന്തരിച്ചിട്ട് ഇന്നേക്ക് 4 വർഷം. ദക്ഷിണാഫ്രിക്കയുടെ വീരനായകനും, വർണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകവുമായ നെൽസൺ മണ്ടേല തൊണ്്ണൂറ്റി.ഞ്ചാം വയസ്സിലാണ് അന്തരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റായിരുന്നു അദ്ദേഹം. കറുത്തതെന്നും വെളുത്തതെന്നും വേർതിരിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ഒറ്റയ്ക്ക് പേരാടി വിജയം കൈവരിച്ച നേതാവായിരുന്നു മണ്ടേല. ലോകം സ്നേഹപൂർവ്വം അദ്ദേഹത്തെ മാഡിബ എന്നു വിളിക്കുന്നു. 1918 ജൂലൈ 18നാണ് നെൽസൺ മണ്ടേല ജനിച്ചത്. ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരേ നടത്തിയ സമരത്തിന്റെ നായകൻ എന്ന നിലയിലാണ് നെൽസൺ മണ്ടേല പ്രശസ്തനായത്. മഹാത്മാഗാന്ധിയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് അക്രമരഹിത മാർഗ്ഗങ്ങളിലൂടെയാണ് വെളുത്ത വർഗ്ഗക്കാരുടെ സർക്കാറിനെതിരേ അദ്ദേഹം പോരാടിയത്. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേല അന്തരിച്ചിട്ട് ഇന്നേക്ക് 4 വർഷം.
ദക്ഷിണാഫ്രിക്കയുടെ വീരനായകനും, വർണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകവുമായ നെൽസൺ മണ്ടേല തൊണ്്ണൂറ്റി.ഞ്ചാം വയസ്സിലാണ് അന്തരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റായിരുന്നു അദ്ദേഹം. കറുത്തതെന്നും വെളുത്തതെന്നും വേർതിരിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ഒറ്റയ്ക്ക് പേരാടി വിജയം കൈവരിച്ച നേതാവായിരുന്നു മണ്ടേല. ലോകം സ്നേഹപൂർവ്വം അദ്ദേഹത്തെ മാഡിബ എന്നു വിളിക്കുന്നു.
1918 ജൂലൈ 18നാണ് നെൽസൺ മണ്ടേല ജനിച്ചത്. ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1994 മുതൽ 1999 വരെ അഞ്ച് വർഷക്കാലം അദ്ദേഹം ദക്ഷിണാഫ്രിക്കയെ നയിച്ചു. 1999ൽ അധികാരത്തിൽനിന്ന് അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു.
നിറത്തിന്റെ പേരിൽ കറുത്തവർഗ്ഗക്കാരെ വേട്ടയാടിയ നിയമസംവിധാനങ്ങൾക്കെതിരെ പോരാടിയതിന്റെ പേരിൽ മണ്ടേല 27 വർഷക്കാലം ജയിൽവാസം അനുഭവിച്ചു. 1990 ഫെബ്രുവരി 11നാണ് അദ്ദേഹം ജയിൽ മോചിതനായത്.
1993ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. 1990ൽ ഭാരത സർക്കാർ അദ്ദേഹത്തെ ഭാരതരത്‌നം നൽകി ആദരിച്ചു. മഹാത്മാഗാന്ധി മണ്ടേലയുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു.ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പ്രയത്‌നങ്ങളെ ആദരിക്കാനായി 2009 നവംബറിൽ യു.എൻ പൊതുസഭ നെൽസൺ മണ്ടേലയുടെ ജന്മദിവസമായ ജൂലൈ 18 മണ്ടേല ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മനുഷെന്റെ അടങ്ങാത്ത പോരാട്ടത്തിന്റെപ്രതീകം കൂടിയാണ് മാഡിബ. അദ്ദേഹത്തിന്റ ചരമദിനത്തിൽ ആജീവിതത്തെ സ്മരിക്കാതെ വയ്യ

