ബ്രിസ്റ്റോൾ: ബ്രിട്ടൺ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ, വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ഫാമിലി മോട്ടിവേഷണൽ സെമിനാറുകൾ 2018നവംബർ 16 മുതൽ ഡിസംബർ 9 വരെ യുകെയിലെ വിവധ ദേവാലയങ്ങളിൽനടത്തുന്നു.

പേരന്റിങ്, സ്‌ട്രെസ്സ് മാനേജ്‌മെന്റ്, പ്രായോഗിക ജീവിത വചന പാഠങ്ങൾ,എന്നിവയെക്കുറിച്ച്, ഫാമിലി കൗൺസിലിങ് രംഗത്തെ പ്രഗത്ഭരും,നാല്പതിലേറെ വർഷമായി ഫാമിലി മോട്ടിവേഷണൽ ക്ലാസ്സുകൾനയിക്കുന്നവരുമായ റവ.സിസ്റ്റർ.ഡോ. ജോവാൻ ചുങ്കപ്പുരയും, ശ്രീ സണ്ണിസ്റ്റീഫനുമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.

മെഡിക്കൽ മിഷൻ സന്യാസ സമൂഹത്തിലെ അംഗവും, ഫാമിലി തെറാപ്പിസ്റ്റും,
ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റും, വേൾഡ് പീസ് മിഷന്റെ ഫാമിലിമിഷൻ ഡയറക്ടറുമായ റവ. സിസ്റ്റർ.ഡോ. ജോവാൻ ചുങ്കപ്പുര 2018 നവംബർ16നു ബ്രിസ്റ്റോൾ സെന്റ് ജോസഫ്സ് ചർച്ചിലും, 17ന് കാർഡിഫിലും, 18ന്ഹാമിൽട്ടണിലും, 21ന് ഇപ്‌സ്വിച്ചിലും, 22ന് പോർട്ട്സ്‌മൗത്തിലും, 23ന്ലിസ്റ്ററിലും, 25ന് ന്യൂകാസിലിലുമാണ് ക്ലാസ്സുകൾ നൽകുന്നത്.

വേൾഡ് പീസ് മിഷൻ ചെയർമാനും, പ്രമുഖ ഫാമിലി കൗൺസിലറും, മുൻ
അദ്ധ്യാപകനും, കുടുംബപ്രേഷിതനുമായ ശ്രീ സണ്ണി സ്റ്റീഫൻ, 2018 നവംബർ
16ന് ബ്രിസ്റ്റോളിലും, 24ന് യോവിലും, 25ന് ടോൺടണിലും, ഡിസംബർ 1ന്
ബ്രിസ്റ്റോൾ ക്‌നാനായ മിഷനിലും, 2ന് മാൻജസ്റ്ററിലും, 8ന് രാവിലെ 9 മണി മുതൽ 4വരെ സ്വാൻസിയിലും, 6 മണി മുതൽ 10 വരെ ഷെൽട്ടൻഹാമിലും, ഡിസംബർ 9ന്ബിർക്കൻഹെഡ്ഡിലുമാണ് ഫാമിലി മോട്ടിവേഷണൽ സെമിനാറുകൾ നടത്തുന്നത്.

കുടുംബജീവിതത്തിന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങൾക്ക് ലഭിക്കുന്ന ഈസുവർണ്ണാവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് രൂപതാദ്ധ്യക്ഷൻഅഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

കൂടുതൻ വിവരങ്ങൾക്ക്:
റോയി ( ബ്രിസ്റ്റോൾ ) 0786 2701046
ജോർജ്ജ് സൈമൺ ( ബോൺമൗത്ത് ) 0786 1392825
ബിനോയ് ചാക്കോ ( ബ്രിസ്റ്റോൾ ) 0742 7154051
ജോളി ( പ്രിസ്റ്റൻ ) 07908 990369
വേൾഡ് പീസ് മിഷൻ ഓഫീസ് (യുകെ) 0741 7448037
Email: worldpeacemissioncouncil@gmail.com
www.worldpeacemission.net