- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിസ്റ്റോൾ ക്നാനായ മിഷന്റെ നേതൃത്വത്തിൽ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം നാളെ
ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ ക്നാനായ മിഷന്റെ നേതൃത്വത്തിൽ, സൗത്ത് മെഡ് സെന്റ് വിൻസന്റ് ചർച്ചിൽ ഡിസംബർ ഒന്നാം തീയതി രാവിലെ 10. 30 മുതൽ വൈകിട്ട് 5 മണി വരെ, വേൾഡ് പീസ് മിഷൻ ചെയർമാനും, പ്രമുഖ ഫാമിലി കൗൺസിലറും, മുൻ അദ്ധ്യാപകനും, പ്രശസ്ത സംഗീത സംവിധായകനും, കുടുംബ പ്രേഷിതനുമായ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം നടത്തുന്നു. ആഴമേറിയ തിരുവചന ബോധ്യങ്ങളും. കുടുംബത്തിന് ആവശ്യമായ പ്രായോഗിക ജീവിത പാഠങ്ങളും കൂടാതെ പേരന്റിങ്, സ്ട്രെസ്സ് മാനേജ്മെന്റ് എന്നീ വിഷയങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. റവ. ഫാ: സിറിൾ തടത്തിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയോടെയാണ് ധ്യാനം ആരംഭിക്കുന്നത്. കാർഡിഫ്, യോവിൽ, സ്വാൻസി, എന്നിവിടങ്ങളിലെ ധ്യാനത്തിന് ശേഷമാണ് ബ്രിസ്റ്റോളിൽ എത്തുന്നത്. തുടർന്ന് ഡിസംബർ രണ്ടാം തീയതി മാൻജസ്റ്ററിലും, 6 ന് വെസ്റ്റേൺ സൂപ്പർമെറിലും, 7 ന് ബ്രിസ്റ്റോൾ സെന്റ് ജോസഫ്സിലും (നൈറ്റ് വിജിൽ), 8ന് ചെറ്റ്നാം. 9 ന് ബെർക്കിൽ ഹെഡ് എന്നീ സ്ഥലങ്ങളിലുമാണ് ഏകദിന കുടുംബ നവീകരണ ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്ന
ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ ക്നാനായ മിഷന്റെ നേതൃത്വത്തിൽ, സൗത്ത് മെഡ് സെന്റ് വിൻസന്റ് ചർച്ചിൽ ഡിസംബർ ഒന്നാം തീയതി രാവിലെ 10. 30 മുതൽ വൈകിട്ട് 5 മണി വരെ, വേൾഡ് പീസ് മിഷൻ ചെയർമാനും, പ്രമുഖ ഫാമിലി കൗൺസിലറും, മുൻ അദ്ധ്യാപകനും, പ്രശസ്ത സംഗീത സംവിധായകനും, കുടുംബ പ്രേഷിതനുമായ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം നടത്തുന്നു.
ആഴമേറിയ തിരുവചന ബോധ്യങ്ങളും. കുടുംബത്തിന് ആവശ്യമായ പ്രായോഗിക ജീവിത പാഠങ്ങളും കൂടാതെ പേരന്റിങ്, സ്ട്രെസ്സ് മാനേജ്മെന്റ് എന്നീ വിഷയങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. റവ. ഫാ: സിറിൾ തടത്തിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയോടെയാണ് ധ്യാനം ആരംഭിക്കുന്നത്.
കാർഡിഫ്, യോവിൽ, സ്വാൻസി, എന്നിവിടങ്ങളിലെ ധ്യാനത്തിന് ശേഷമാണ് ബ്രിസ്റ്റോളിൽ എത്തുന്നത്. തുടർന്ന് ഡിസംബർ രണ്ടാം തീയതി മാൻജസ്റ്ററിലും, 6 ന് വെസ്റ്റേൺ സൂപ്പർമെറിലും, 7 ന് ബ്രിസ്റ്റോൾ സെന്റ് ജോസഫ്സിലും (നൈറ്റ് വിജിൽ), 8ന് ചെറ്റ്നാം. 9 ന് ബെർക്കിൽ ഹെഡ് എന്നീ സ്ഥലങ്ങളിലുമാണ് ഏകദിന കുടുംബ നവീകരണ ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
റോയി സെബാസ്റ്റ്യൻ (കോർഡിനേറ്റർ) - 07862701046, ജോർജ്ജ് സൈമൺ (വേൾഡ് പീസ് മിഷൻ) - 07861392825, ബിനോയ് ചാക്കോ (ബ്രിസ്റ്റോൾ ക്നാനായ മിഷൻ) - 07427154051, ഫാ: ജോസ് അൻജാനിക്കൽ (മാഞ്ചസ്റ്റർ) - 07534967966, ഫാ: ടോണി പഴയകളം (ചെറ്റ്ൽനാം) - 07454258225, വേൾഡ് പീസ് മിഷൻ ഓഫീസ് (യുകെ) - 07417448037
Address:Embleton Rd, Southmead, Bristol BS 10 6 DS