- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാലധ്യാനം റെഡ്ഡിംഗിൽ
റെഡ്ഡിങ്: വേൾഡ് പീസ് മിഷൻ ടീം മാർച്ച് മാസം ആരംഭം മുതൽ യുകെയിൽ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനം 2017 ഏപ്രിൽ 1, 2 തീയതികളിൽ റെഡ്ഡിങ് സെന്റ്. ജോസഫ് ദേവാലയത്തിൽ ( St. Joseph's Catholic Church, Berkshire Drive, Tilehurst, Reading RG31 5JJ ) നടത്തപ്പെടുന്നു. ഏപ്രിൽ ഒന്നാം തീയതി ശനിയാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 7 മണി വരെയും, രണ്ടാം തീയതി ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം 8 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ധ്യാനഗുരുക്കന്മാരായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, റവ.ഫാ.ജീവൻ കദളിക്കാട്ടിൽ എന്നിവർക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും, വേൾഡ് പീസ് മിഷൻ ചെയർമാനും, ഫാമിലി കൗൺസിലറുമായ ബ്രദർ സണ്ണി സ്റ്റീഫനും ചേർന്നാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. ആത്മാവിനെ ജ്വലിപ്പിക്കുന്ന വിശുദ്ധ ബലി, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാർത്ഥന, അഭിഷേക പ്രാർത്ഥന എല്ലാം ചേർന്നാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായി പുതിയ അർത്ഥതലങ്ങൾ ഉൾക്കൊണ്ട് കൊണ്ട് നല്കുന്ന ജീവിതപാഠങ്ങൾ ഈ ശുശ്രൂ
റെഡ്ഡിങ്: വേൾഡ് പീസ് മിഷൻ ടീം മാർച്ച് മാസം ആരംഭം മുതൽ യുകെയിൽ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനം 2017 ഏപ്രിൽ 1, 2 തീയതികളിൽ റെഡ്ഡിങ് സെന്റ്. ജോസഫ് ദേവാലയത്തിൽ ( St. Joseph's Catholic Church, Berkshire Drive, Tilehurst, Reading RG31 5JJ ) നടത്തപ്പെടുന്നു. ഏപ്രിൽ ഒന്നാം തീയതി ശനിയാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 7 മണി വരെയും, രണ്ടാം തീയതി ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം 8 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
പ്രമുഖ ധ്യാനഗുരുക്കന്മാരായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, റവ.ഫാ.ജീവൻ കദളിക്കാട്ടിൽ എന്നിവർക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും, വേൾഡ് പീസ് മിഷൻ ചെയർമാനും, ഫാമിലി കൗൺസിലറുമായ ബ്രദർ സണ്ണി സ്റ്റീഫനും ചേർന്നാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. ആത്മാവിനെ ജ്വലിപ്പിക്കുന്ന വിശുദ്ധ ബലി, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാർത്ഥന, അഭിഷേക പ്രാർത്ഥന എല്ലാം ചേർന്നാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
തികച്ചും വ്യത്യസ്തമായി പുതിയ അർത്ഥതലങ്ങൾ ഉൾക്കൊണ്ട് കൊണ്ട് നല്കുന്ന ജീവിതപാഠങ്ങൾ ഈ ശുശ്രൂഷയിൽ പങ്കെടുത്ത് എല്ലാ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാർ സൗത്താംപ്ടൻ റീജിയൻ ചാപ്ലയിൻ റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ അഭ്യർത്ഥിക്കുന്നു. സണ്ണി സ്റ്റീഫനുമായി കൗൺസിലിംഗിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ( 0748 073 0503 ) ഷിബു ( 0772 710 9678 ) വേൾഡ് പീസ് മിഷൻ (0744 849 0550)