- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാലധ്യാനം ഇന്നും നാളെയും ബേസ്സിംങ്ങ്സ്റ്റോക്കിൽ
ബേസ്സിഗ്സ്റ്റോക്ക്: വേൾഡ് പീസ് മിഷൻ ടീമിന്റെ നോമ്പുകാല വാർഷിക ധ്യാനം ബേസ്സിങ്സ്റ്റോക്ക് ഹോളി ഗോസ്റ്റ് ദേവാലയത്തിൽ ( Holy Ghost Church, Burgess Road, Basingstoke, RG21 5TD ) 2017 25, 26 തീയതികളിൽ നടത്തുന്നു. ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയും, ഇരുപത്തിയാറാം തീയതി ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ധ്യാനഗുരുക്കന്മാരായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, റവ.ഫാ.ജീവൻ കദളിക്കാട്ടിൽ എന്നിവർ്‌ക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും, വേൾഡ് പീസ് മിഷൻ ചെയർ്മാനും, ഫാമിലി കൗൺ്സിലറുമായ ബ്രദർ സണ്ണി സ്റ്റീഫനും ചേർന്നാണ് ധ്യാനം നടത്തുന്നത്. വിശുദ്ധ കുർബ്ബാന, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാര്ത്ഥന, അഭിഷേക പ്രാർത്ഥന തുടങ്ങിയ നോമ്പുകാല ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയാണ് ധ്യാനം നടക്കുന്നത്. പാപബന്ധനങ്ങളിൽ നിന്ന് വിട്ടുമാറാനും, ദൈവസ്നേഹത്തിലേക്ക് മടങ്ങിവന്ന് ആത്മാവിൽ ആഴപ്പെടുവാനും ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും, സ്നേഹത്തിലും കൂട്ടായ പ്
ബേസ്സിഗ്സ്റ്റോക്ക്: വേൾഡ് പീസ് മിഷൻ ടീമിന്റെ നോമ്പുകാല വാർഷിക ധ്യാനം ബേസ്സിങ്സ്റ്റോക്ക് ഹോളി ഗോസ്റ്റ് ദേവാലയത്തിൽ ( Holy Ghost Church, Burgess Road, Basingstoke, RG21 5TD ) 2017 25, 26 തീയതികളിൽ നടത്തുന്നു. ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയും, ഇരുപത്തിയാറാം തീയതി ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
പ്രമുഖ ധ്യാനഗുരുക്കന്മാരായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, റവ.ഫാ.ജീവൻ കദളിക്കാട്ടിൽ എന്നിവർ്‌ക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും, വേൾഡ് പീസ് മിഷൻ ചെയർ്മാനും, ഫാമിലി കൗൺ്സിലറുമായ ബ്രദർ സണ്ണി സ്റ്റീഫനും ചേർന്നാണ് ധ്യാനം നടത്തുന്നത്. വിശുദ്ധ കുർബ്ബാന, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാര്ത്ഥന, അഭിഷേക പ്രാർത്ഥന തുടങ്ങിയ നോമ്പുകാല ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയാണ് ധ്യാനം നടക്കുന്നത്.
പാപബന്ധനങ്ങളിൽ നിന്ന് വിട്ടുമാറാനും, ദൈവസ്നേഹത്തിലേക്ക് മടങ്ങിവന്ന് ആത്മാവിൽ ആഴപ്പെടുവാനും ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും, സ്നേഹത്തിലും കൂട്ടായ പ്രാർത്ഥനയിലും നിലനിർ്ത്തുവാനും വേണ്ടി ഈ കുടുംബ നവീകരണ ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളെയും സീറോമലബാർ സൗത്താംപ്ടൻ റീജിയൻ ചാപ്ലയിൻ റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ക്ഷണിക്കുന്നു. ശനിയാഴ്‌ച്ച രാവിലെ 9 മണിക്ക് ദിവ്യബലിയോടെയാണ് ധ്യാനം ആരംഭിക്കുന്നത്. സണ്ണി സ്റ്റീഫനുമായി കൗണ്സിംലിങ്ങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ( 0748 073 0503 )
ജോസ് ചേലച്ചുവട്ടിൽ ( 0789 781 6039 )
വേൾഡ് പീസ് മിഷൻ ( 0744 849 0550 )
Email: worldpeacemissioncouncil@gmail.com