- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനസഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; 2023-ൽ ലോകജനസഖ്യ 800 കോടിയിലെത്തും; 60 വയസിന് മുകളിലുള്ളവരുടെ എണ്ണം 100 കോടി കവിയുമെന്നും യുണൈറ്റഡ് നേഷൻസ്
ചൈനയെ പിന്തള്ളി 2024-ൽ ഇന്ത്യ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തെത്തുമെന്ന് യു.എൻ റിപ്പോർട്ട്. 2022 ൽ ചൈനയെ മറികടക്കുമെന്നാണ് 2015 ൽ കണക്കുകൂട്ടിയിരുന്നത്. നിലവിലെ ജനസംഖ്യ വർധനവ് കണക്കിലെടുക്കുമ്പോൾ അത് രണ്ട് വർഷം കൂടി വൈകും. 2030 ഓടുകൂടി ജനസംഖ്യ 150 കോടിയിലെത്തുമെന്നും യു.എന്റെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ചൈനയുടെ ജനസംഖ്യ 141 കോടിയും ഇന്ത്യയുടേത് 134 കോടിയുമാണ്. 2023 ആകുമ്പോഴേക്കും ലോകജനസംഖ്യ 800 കോടിയായി ഉയരുമെന്നുമാണ് യുണൈറ്റഡ് നേഷൻസ് പറയുന്നത്. ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, അമേരിക്ക എന്നിങ്ങനെ ഒമ്പത് രാജ്യങ്ങളായിരിക്കും ജനസംഖ്യാവർധനവിൽ മുഖ്യസംഭാവന നൽകുക. ഐക്യരാഷ്ട്രസഭയുടെ വാർഷിക ജനസംഖ്യാ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കതുന്നത്. 2023 ഓടെ ലോകജനസംഖ്യ 800 കോടിയിൽ എത്തിച്ചേരുമെന്നും സർവേഫലം ചൂണ്ടിക്കാട്ടുന്നു. ഇതിൽ ആണുങ്ങളുടെ എണ്ണമായിരിക്കും കൂടുതൽ. 60 വയസിന് മുകളിലുള്ളവരുടെ എണ്ണം ആദ്യമായി 100 കോടി കവിയും. പ്രതിവർഷം ലോകജനസംഖ്യയിൽ 84 ലക്ഷം വീതമാണ് വർധനയുണ്ടാകുന്നത്. 2030 ആകുമ്പോൾ ജനസംഖ്യ 860 കോ
ചൈനയെ പിന്തള്ളി 2024-ൽ ഇന്ത്യ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തെത്തുമെന്ന് യു.എൻ റിപ്പോർട്ട്. 2022 ൽ ചൈനയെ മറികടക്കുമെന്നാണ് 2015 ൽ കണക്കുകൂട്ടിയിരുന്നത്. നിലവിലെ ജനസംഖ്യ വർധനവ് കണക്കിലെടുക്കുമ്പോൾ അത് രണ്ട് വർഷം കൂടി വൈകും. 2030 ഓടുകൂടി ജനസംഖ്യ 150 കോടിയിലെത്തുമെന്നും യു.എന്റെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ചൈനയുടെ ജനസംഖ്യ 141 കോടിയും ഇന്ത്യയുടേത് 134 കോടിയുമാണ്. 2023 ആകുമ്പോഴേക്കും ലോകജനസംഖ്യ 800 കോടിയായി ഉയരുമെന്നുമാണ് യുണൈറ്റഡ് നേഷൻസ് പറയുന്നത്.
ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, അമേരിക്ക എന്നിങ്ങനെ ഒമ്പത് രാജ്യങ്ങളായിരിക്കും ജനസംഖ്യാവർധനവിൽ മുഖ്യസംഭാവന നൽകുക. ഐക്യരാഷ്ട്രസഭയുടെ വാർഷിക ജനസംഖ്യാ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കതുന്നത്. 2023 ഓടെ ലോകജനസംഖ്യ 800 കോടിയിൽ എത്തിച്ചേരുമെന്നും സർവേഫലം ചൂണ്ടിക്കാട്ടുന്നു. ഇതിൽ ആണുങ്ങളുടെ എണ്ണമായിരിക്കും കൂടുതൽ. 60 വയസിന് മുകളിലുള്ളവരുടെ എണ്ണം ആദ്യമായി 100 കോടി കവിയും.
പ്രതിവർഷം ലോകജനസംഖ്യയിൽ 84 ലക്ഷം വീതമാണ് വർധനയുണ്ടാകുന്നത്. 2030 ആകുമ്പോൾ ജനസംഖ്യ 860 കോടിയായും 2050 ൽ 980 കോടിയായും 2100 ആകുമ്പോഴേക്കും 1120 കോടിയായും ജനസംഖ്യ വർധിക്കുമെന്നാണ് യു.എന്റ കണക്കുകൂട്ടൽ.
2050 ഓടെ ഉണ്ടാകുന്ന ജനസംഖ്യാവർധനവിന്റെ പകുതിയും ആഫ്രിക്കയിലെ തെക്കൻ സഹാറ പ്രദേശങ്ങളിൽ നിന്നായിരിക്കും. ലോകത്ത് മനുഷ്യന്റെ പ്രത്യുത്പാദന നിരക്ക് ഏറ്റവും കൂടുതലുള്ളത് ഈ പ്രദേശങ്ങളിലാണ്. നൈജീരിയയിലാണ് നിലവിൽ ജനനനിരക്കിൽ മുന്നിൽ ഏറ്റവും നിൽക്കുന്നതെന്നും സർവെ റിപ്പോർട്ടിൽ പറയുന്നു.