- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്‌സി വേൾഡ് ഡേ പ്രെയർ 28-ന്
ന്യൂജേഴ്‌സി: എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ ഈവർഷത്തെ വേൾഡ് ഡേ പ്രെയർ ഭക്ത്യാദരപൂർവ്വം ന്യൂജേഴ്‌സി ലിണ്ടൻ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് 28-ന് ഉച്ചയ്ക്ക് 2 മണി മുതൽ ആചരിക്കുവാൻ തീരുമാനിച്ചതായി ഫെല്ലോഷിപ്പ് ഭാരവാഹികളായ പ്രസിഡന്റ് റവ.ഫാ. സണ്ണി ജോസഫ്, സെക്രട്ടറി സോഫി വിൽസൺ, ട്രഷറർ ഷൈജ ജോർജ് എന്ന
ന്യൂജേഴ്‌സി: എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ ഈവർഷത്തെ വേൾഡ് ഡേ പ്രെയർ ഭക്ത്യാദരപൂർവ്വം ന്യൂജേഴ്‌സി ലിണ്ടൻ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് 28-ന് ഉച്ചയ്ക്ക് 2 മണി മുതൽ ആചരിക്കുവാൻ തീരുമാനിച്ചതായി ഫെല്ലോഷിപ്പ് ഭാരവാഹികളായ പ്രസിഡന്റ് റവ.ഫാ. സണ്ണി ജോസഫ്, സെക്രട്ടറി സോഫി വിൽസൺ, ട്രഷറർ ഷൈജ ജോർജ് എന്നിവർ അറിയിച്ചു.
വർഷം തോറും തെരഞ്ഞെടുക്കപ്പെട്ട ഓരോ രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി നടത്തപ്പെടുന്ന ഈ പ്രാർത്ഥനയ്ക്ക് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ബഹാമസിനെയാണ്. ആയതിലേക്ക് മുഖ്യാതിഥിയായി ഒറിഗൺ എപ്പിസ്‌കോപ്പൽ ഡയോസിസിന്റെ അധിപനായ ബിഷപ്പ് റൈറ്റ് റവ ജോണി ഇട്ടി എത്തിച്ചേരുന്നതായിരിക്കും. കൂടാതെ തദവസരത്തിൽ ശ്രീമതി നീതി പ്രസാദിന്റെ നേതൃത്വത്തിൽ ബൈബിൾ പഠനവും, റവ. ഫാ. ജേക്കബ് ഡേവിഡ്‌സിന്റെ നേതൃത്വത്തിൽ ക്വയറും ഉണ്ടായിരിക്കുന്നതാണ്. വേൾഡ് ഡേ പ്രെയറിൽ സംബന്ധിച്ച് ആയതിനെ അനുഗ്രഹപ്രദമാക്കുവാൻ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.