ടൊറന്റോ: ആഗോള മതസമ്മേളനം നവംബർ ഒന്നുമുതൽ ഏഴുവരെ ടൊറന്റോയിൽ നടക്കുന്നു. 'മതപരമായ വൈവിധ്യം: വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തെകുറിച്ച് മെട്രോ ടൊറന്റോ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ ഫാ. ജോസഫ് വർഗീസ് മോഡറേറ്ററായി പങ്കെടുക്കും.

ചർച്ചയിൽ വിദഗ്ധരുടെ പാനലിനെ ഫാ. ജോസഫ് വർഗീസ് നയിക്കും. പൊതു ഇടങ്ങളിൽ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും മതപരമായ ഐഡന്റിറ്റിയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രൂപ്പ് പറയുന്നു. പൊതുനന്മ ലക്ഷ്യമിട്ട് വ്യത്യസ്ത ആധ്യാത്മിക ദർശനങ്ങളുള്ളവർക്കിടയിൽ പോസിറ്റീവ് റിലേഷൻഷിപ്പുകളും അനൗദ്യോഗികസംഭാഷണവും പ്രോത്സാഹിപ്പിക്കുകയും സംഘടന ലക്ഷ്യമിടുന്നു.

മികവാർന്നതും ലോകത്തെ മാറ്റിമറിക്കാനുതകുന്നതുമായ ആശയങ്ങൾ ആഗോള മതസമ്മേളനത്തിൽ പങ്കുവച്ച് 12 പുതിയ പ്രാസംഗികർ സംസാരിക്കുന്നതാണ്. സ്വാമി വിവേകാനന്ദന്റെ പിന്തുടർച്ചയിൽ ലോകമതസമ്മേളനത്തെ പ്രതിനിധീകരിക്കുക സ്വാമി സർവപ്രിയാനന്ദയാണ്. 1893ലെ സമ്മേളനത്തിനുശേഷം സ്വാമി വിവേകാനന്ദൻ രൂപീകരിച്ച ന്യൂയോർക്ക് വേദാന്ത സൊസൈറ്റിയെ പ്രതിനിധീകരിച്ചാണ് സ്വാമി സർവപ്രിയാനന്ദ പങ്കെടുക്കുക. പാർലമെന്റിന്റെ വാർഷിക ബാങ്ക്വറ്റിൽ സ്വാമി പ്രസംഗിക്കുന്നതാണ്.

സഹജീവി സേവനവും അഹിംസയുടെ മാർഗവും ജീവിതത്തിൽ പിന്തുടരുന്ന മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ ഡോ. അരുൺ ഗാന്ധി സമ്മേളനത്തിൽ പ്രസംഗിക്കുന്നതാണ്. സമാധാനപരമായ ഒരു ലോകത്തെ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള യാത്രയിലും വൈവിധ്യമാർന്ന വിശ്വാസങ്ങളും ആധ്യാത്മികപാരമ്പര്യങ്ങളും ആദരിക്കപ്പെടേണ്ടതുണ്ടെന്ന പാർലമെന്റിന്റെ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ വാക്കുകൾ പങ്കുവയ്ക്കുന്നത്. സമാധാനത്തെയും യുദ്ധമില്ലാത്ത നല്ല ദിനങ്ങളെയും കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ പങ്കെടുക്കുന്നവർക്ക് ശ്രവിക്കാവുന്നതാണ്.

പാർലമെന്റുമായി അടുത്ത് സഹകരിക്കുന്ന വളരെകാലമായുള്ള സുഹൃത്തും പിന്തുണനൽകുന്ന വ്യക്തിയുമായ ധർമാ മാസ്റ്റർ സിൻ താവു തായ്വാനിൽനിന്ന് സമ്മേളനത്തിനായി എത്തിയിട്ടുണ്ട്. നോർത് അമേരിക്കയിലും മറ്റും മുസ്ലിം സമൂഹത്തിനിടയിൽ പ്രശസ്തനായ ഡോ. ഇൻഗ്രിഡ് മാറ്റ്സൻ ഇതാദ്യമായാണ് ക്ലൈമറ്റ് ആക്ഷൻ അസംബ്ലി എന്ന വിഷയത്തിൽ മതങ്ങളുടെ പാർലമെന്റിനെ സംബോധന ചെയ്യുന്നത്.