ഡെന്റൻ (ടെക്സസ്സ്): ടെക്സസ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയേഷൻ മിനിസ്ട്രി ലോകത്തിലാദ്യമായി ക്രിസ്ത്യൻ എയർലൈൻസ് ആരംഭിക്കുന്നു.ജൂഡാ 1 എന്നറിയപ്പെടുന്ന സംഘടനാ കഴിഞ്ഞ വാരാന്ത്യമാണ് പുതിയ എയർലൈൻസ് ആരംഭിക്കുന്ന വിവരം അറിയിച്ചത്.ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ ഇതിനാവശ്യമായ അനുമതി നല്ഡകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

മിഷ്യൻ ട്രിപ്പ്സ്. റിലീജിയൻ ടൂർ എന്നിവ സംഘടിപ്പിച്ചു. ലോക വ്യാപക യാത്ര സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘടനാ വിവിധ ഡിനോമിനേഷനുകളിലെ മിഷൻ പ്രവർത്തനങ്ങൾക്ക് എയർലൈൻ ചുരുങ്ങിയ ചെലവിൽ ഉപയോഗിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നും അറിയിച്ചു.

ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിന് മെഡിക്കൽ ക്ലിനിക്ക്, ആവശ്യമായ ഭക്ഷണ സാധനങ്ങൾ വളണ്ടിയർമാർ എന്നിവ എത്തിക്കുന്നതിന് എയർലൈൻസ് വിട്ട് നൽകുമെന്നും ഇവർ പറയുന്നു.

ക്രിസ്തുവിനെ അറിയാത്ത രണ്ടര ബില്യൺ ജനങ്ങളിൽ സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടിയാണ് എയർലാൻസ് ആരംഭിക്കുന്നതെന്നും ഇവർ അവകാശപ്പെടുന്നു