- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിച്ചപ്പോഴേ അഞ്ചു കിലോ തൂക്കം; 11-ാം വയസ്സിൽ ബലൂൺ പോലെ വീർക്കാൻ തുടങ്ങി; 25 കൊല്ലം കിടക്കയിൽ നിന്നും എണീറ്റില്ല; വാതിൽ പൊളിച്ച് ചരക്കു വിമാനത്തിൽ കയറ്റി മുബൈയിൽ എത്തിച്ചു; സെയ്ഫി ആശുപത്രിയോട് അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോൾ ഷംസീൽ വയലിൽ സഹായവുമായെത്തി; തടി കുറയ്ക്കാനുള്ള ചികിത്സ വിജയ വഴിയിൽ നീങ്ങവേ അപ്രതീക്ഷിത മരണം: ഇമാന്റെ വിയോഗത്തിൽ അശ്രുപൂജയോടെ ലോകം
അബുബാദി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഈജിപ്തുകാരിയായ ഇമാൻ ചികിത്സക്കിടെ മരിച്ച വാർത്ത ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തി. 500 കിലോ തൂക്കമുള്ള ഇമാന്റെ അമിതവണ്ണം കുറയ്ക്കാൻ ആദ്യമെത്തിയത് ഇന്ത്യയിലായിരുന്നു. പിന്നീടാണ് അബുദാബിയിൽ ചികിത്സക്ക് എത്തിച്ചത്. ലോകത്തിന് മുമ്പിൽ ഒരു കൗതുക വസ്തുവായെങ്കിലും ഇമാന്റെ ജീവിതം മുഴുവൻ ദുരിതത്തിലായിരുന്നു. ഈജിപ്തിലെ അലക്സാൻഡ്രിയയിലാണ് ഇമാൻ ജനിച്ചത്. ജനിക്കുമ്പോൾത്തന്നെ ഇമാൻ അസാധാരണ വലിപ്പമുള്ള കുട്ടിയായിരുന്നു. അഞ്ചുകിലോയായിരുന്നു ശരീരഭാരം. 11 വയസ്സായപ്പോഴേക്കും ഇമാൻ ബലൂൺ പോലെ വീർക്കാൻ തുടങ്ങി. സ്‌കൂളിൽനിന്നുള്ള പരിഹാസം ശക്തമായതോടെ, 1991-ൽ പഠനം ഉപേക്ഷിച്ചു. കാലിൽ നിന്ന് കൊഴുപ്പ് നീക്കാൻ ചെറിയ പ്രായത്തിൽത്തന്നെ നാല് ശസ്ത്രക്രിയകൾക്ക് വിധേയയായെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് ഇമാൻ ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ചികിത്സാ വാദ്ഗാനം ലഭിച്ചതോടെയാണ് ഇമാന് 25 വർഷത്തിനിടെ ആദ്യമായി വീട്ടിൽനിന്ന് പുറത്തിറങ്ങാനുള്ള അവസരമുണ്ടായത്. രണ്ട് വർഷമായി കിടക്കയിൽ നിന

അബുബാദി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഈജിപ്തുകാരിയായ ഇമാൻ ചികിത്സക്കിടെ മരിച്ച വാർത്ത ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തി. 500 കിലോ തൂക്കമുള്ള ഇമാന്റെ അമിതവണ്ണം കുറയ്ക്കാൻ ആദ്യമെത്തിയത് ഇന്ത്യയിലായിരുന്നു. പിന്നീടാണ് അബുദാബിയിൽ ചികിത്സക്ക് എത്തിച്ചത്. ലോകത്തിന് മുമ്പിൽ ഒരു കൗതുക വസ്തുവായെങ്കിലും ഇമാന്റെ ജീവിതം മുഴുവൻ ദുരിതത്തിലായിരുന്നു.
ഈജിപ്തിലെ അലക്സാൻഡ്രിയയിലാണ് ഇമാൻ ജനിച്ചത്. ജനിക്കുമ്പോൾത്തന്നെ ഇമാൻ അസാധാരണ വലിപ്പമുള്ള കുട്ടിയായിരുന്നു. അഞ്ചുകിലോയായിരുന്നു ശരീരഭാരം. 11 വയസ്സായപ്പോഴേക്കും ഇമാൻ ബലൂൺ പോലെ വീർക്കാൻ തുടങ്ങി. സ്‌കൂളിൽനിന്നുള്ള പരിഹാസം ശക്തമായതോടെ, 1991-ൽ പഠനം ഉപേക്ഷിച്ചു. കാലിൽ നിന്ന് കൊഴുപ്പ് നീക്കാൻ ചെറിയ പ്രായത്തിൽത്തന്നെ നാല് ശസ്ത്രക്രിയകൾക്ക് വിധേയയായെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് ഇമാൻ ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചത്.
ഇന്ത്യയിൽ ചികിത്സാ വാദ്ഗാനം ലഭിച്ചതോടെയാണ് ഇമാന് 25 വർഷത്തിനിടെ ആദ്യമായി വീട്ടിൽനിന്ന് പുറത്തിറങ്ങാനുള്ള അവസരമുണ്ടായത്. രണ്ട് വർഷമായി കിടക്കയിൽ നിന്ന അനങ്ങാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു അവർ. ഇളയ സഹോദരി ഷൈമയാണ് ഇമാനെ പരിചരിച്ചുകൊണ്ടിരുന്നത്. കിടന്ന് കിടന്ന് വ്രണങ്ങളുണ്ടാകാതിരിക്കുന്നതിന് ദിവസം അഞ്ചുനേരമെങ്കിലും ഷൈമ അവരെ കുളിപ്പിക്കുമായിരുന്നു.
മറ്റ് സഹോദരിമാരൊക്കെ വിവാഹം ചെയ്തുപോയെങ്കിലും ഷൈമ സഹോദരിക്കൊപ്പം നിന്നു. എൻജിനീയർ കൂടിയായ അവർ സോഷ്യൽ മീഡിയയിലൂടെ നടത്തിയ നിരന്തര അഭ്യർത്ഥനകളാണ് മുംബൈയിലെ ബാരിയാട്രിക് സർജൻ ഡോ. മുഫാസൽ ലക്ഡാവാലയുടെ അടുത്ത് ഇമാനെ എത്തിച്ചത്. ചികിത്സ മുഫാസൽ ഏറ്റെങ്കിലും ഇമാനെ ഇന്ത്യയിലെത്തിക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കുടുംബത്തിലാർക്കും പാസ്പോർട്ട് ഉണ്ടായിരുന്നില്ല എന്നതായിരുന്നു ആദ്യ പ്രശ്നം. മറ്റൊന്ന് ഇമാന് മെഡിക്കൽ വിസ ലഭിക്കാനുള്ള തടസവും.
2016 നവംബറിൽ ഡോ. മുഫാസലിന്റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രശ്നത്തിലിടപെടുകയും ഇമാന് വിസ ലഭിക്കുകയുമായിരുന്നു. സേവ് ഇമാൻ എന്ന സഹായനിധി രൂപവൽക്കരിച്ചതോടെ സുമനസുകൾ അതിലേക്ക് സംഭാവനകൾ ഒഴുക്കി. ഒരുകോടിയോളം രൂപയാണ് ശസ്ത്രക്രിയക്കും മറ്റുചെലവുകൾക്കുമായി വേണ്ടിയിരുന്നത്. ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികൾ കൈകോർത്തതോടെ പണം ഒരു പ്രശ്‌നമല്ലാതായി മാറി. ഇതിനിടെ ബോളിവുഡ് താരം ഋത്വിക് റോഷനും ഇമാന് സഹായവുയമായി എത്തി.
500 കിലോ തൂക്കമുള്ള ഇമാനെ മുംബൈയിൽ എത്തിച്ചത് തന്നെ ലോകം മുഴുവൻ ശ്രദ്ധിച്ചിരുന്നു. ചരക്കുവിമാനത്തിലാണ് അവരെ ഇന്ത്യയിൽ എത്തിച്ചത്. പ്രത്യേക സജ്ജീകരണങ്ങൾ ആശുപത്രിക്കും ഉപയോഗിക്കേണ്ടി വന്നു. അമിത വണ്ണം കുറയ്ക്കാനുള്ള ചികിത്സ മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ മുന്നേറുകയാണ്. 200 കിലോ ശരീരഭാരം കുറയ്ക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്ന വെല്ലുവിളി വലുതായതിനാൽ ചികിത്സ മുന്നോട്ടു പോയില്ല. ഇതോടെ ഇന്ത്യയിൽ നിന്നും ഇവർ യാത്രയാകുകയും ചെയ്തു.

84 ദിവസം മുംബൈയിലെ ആശുപത്രിയിൽ ഇമാൻ ചികിത്സയിൽ കഴിഞ്ഞു. 170 കിലോ ഭാരം കുറച്ചുവെന്ന വാദത്തിൽ സെയ്ഫി ആശുപത്രി അധികൃതർ ഉറച്ചുനിൽക്കുമ്പോൾ, അധികൃരുടെ വാദം കളവാണെന്നാണ് ഇമാന്റെ ബന്ധുക്കൾ പറഞ്ഞതോടെയാണ് അവരെ അബുദായിയിലെ ആശുപത്രിയിലേക്ക് മാറ്റി. എയർ ആംബുലൻസാക്കി മാറ്റിയ കാർഗോ വിമാനത്തിലാണ് അവരെ അബുദാബിയിൽ എത്തിച്ചത്. വിപിഎസ് ഹെൽത്ത് കെയറിന്റെ ഭുർജീൽ ആശുപത്രി സംഘമാണ് ഇമാനെ ചികിത്സിച്ചത്.
ഇമാന്റെ ചികിത്സയ്ക്കായി സൈഫി ആശുപത്രി രണ്ടുകോടിയോളം രൂപയാണ് ചെലവിട്ടത്. ഇമാനെ ഈജിപ്തിലെ അലക്സാൻഡ്രയിൽനിന്ന് ഇന്ത്യയിലെത്തിച്ച 83 ലക്ഷം രൂപയുൾപ്പെടെയാണിത്. ഭുർജീൽ ആശുപത്രി ഒരുവർഷത്തെ സൗജന്യ ചികിത്സയാണ് ഇമാന് വാഗ്ദാനം ചെയ്ത്. ഇവിടെ ചികിത്സയിൽ കഴിയവേ സ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഇമാന്റെ മരണത്തിൽ ആശുപത്രി അധികൃതരും അതീവ ദുഃഖിതരാണ്. ഇക്കാര്യം അവർ വാർത്താക്കുറിപ്പിലും വ്യക്തമാക്കി. സൈബർ ലോകവും ഇമാന് ആശ്രുപൂജ അർപ്പിക്കുകയാണ്...jpg)

