- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഡംബരം ആകാശത്ത്: 2,000 അടി ഗോപുരത്തിന്റെ 120-ാം നിലയിൽ റെസ്റ്റോറന്റ്; ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ തുറന്നത് ഷാങ്ഹായിൽ
ഷാങ്ഹായി: ലോകത്തിലെ ഏറ്റവും ഉയർന്ന ആ ആഡംബര ഹോട്ടൽ ഷാങ്ഹായിയിൽ തുറന്നു. 120-ാം നിലയിലെ ഹോട്ടലിൽ റെസ്റ്റോറന്റും 24 മണിക്കൂർ പേഴ്സണൽ ബട്ട്ലർ സേവനവുമടക്കം ഇവിടെ ലഭ്യമാണ്.
ജെ എന്ന പേരിലുള്ള ഈ ഹോട്ടലിൽ 165 ലക്ഷ്വറി മുറികളാണ് ഉള്ളത്. നഗരത്തിലെ സാമ്പത്തിക ജില്ലയിലെ ഷാങ്ഹായ് ടവറിന്റെ 632 മീറ്റർ (2,073 അടി) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
മണിക്കൂറിൽ 42.8 മൈൽ അല്ലെങ്കിൽ സെക്കൻഡിൽ 18 മീറ്റർ എന്ന് റെക്കോർഡ് വേഗതയിൽ സഞ്ചരിക്കുന്ന എലിവേറ്ററുകൾ ഈ കെട്ടിടത്തിന്റെ പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ എലിവേറ്ററാണ് ഷാങ്ഹായ് ടവറിലെ എലിവേറ്റർ. കഴിഞ്ഞ വർഷം അവസാനം നടന്ന ചടങ്ങിൽ ഔദ്യോഗികമായി ഗിന്നസ് റെക്കോർഡ് നൽകി. ദുബായിലെ ബുർജ് ഖലീഫയ്ക്ക് ശേഷം 2716 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമാണ് ഷാങ്ഹായ് ടവർ.
കൊറോണ വൈറസ് വ്യാപനം മൂലം ഹോട്ടൽ തുറക്കുന്നതിന് കാലതാമസം നേരിട്ടെങ്കിലും ഹോട്ടലിന് ഇപ്പോൾ ഒരുപാട് ഉപഭോക്താക്കൾ എത്തുന്നുണ്ടെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. ഏത് സമയത്തും ഒരു പേഴ്സണൽ ബട്ട്ലറുടെ സേവനം ഉപയോഗിക്കാമെന്നതും ഈ ഹോട്ടലിനെ ഹിറ്റാക്കുന്നു.
ഇവിടെ എത്തുന്ന അതിഥികൾക്ക് ഹോട്ടലിലെ ഏഴ് റെസ്റ്റോറന്റുകൾ, ബാറുകൾ, സ്പാ, 84-ാം നിലയിലെ നീന്തൽക്കുളം, കൂടാതെ ഒരു മികച്ച ഹോട്ടലിന്റെ മറ്റ് ഏത് സൗകര്യങ്ങളും ആസ്വദിക്കാം.
ഇത്രയൊക്കെ സൗകര്യങ്ങളുണ്ടെങ്കിൽ ഒന്ന് പോയി നോക്കാൻ ഷാങ്ഹായിലെ സാധാരണക്കാർക്കൊന്നും കഴിയില്ല. ഓപ്പണിങ് ആഘോഷിക്കുന്നതിനായി, ജെ ഹോട്ടൽ ഒരു രാത്രിയിൽ 3,088 യുവാൻ (450 ഡോളർ അല്ലെങ്കിൽ 343 ഡോളർ) ആണ് ഈടാക്കുന്നത്. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഒരു പ്രധാന ഗ്രൂപ്പായ ജിൻ ജിയാങ് ഇന്റർനാഷണൽ ഹോട്ടലിന്റെ ഭാഗമായ ഈ ഹോട്ടൽ ശനിയാഴ്ചയാണ് ഔദ്യോഗികമായി തുറന്നത്.
മറുനാടന് മലയാളി ബ്യൂറോ