10,000 കോടി മൂല്യവുമായി ബക്കിങ്ങാം പാലസ് ഒന്നാമത്; 6300 കോടിയുമായി അംബാനിയുടെ ആന്റില രണ്ടാമത്; ലോകത്തെ ഏറ്റവും വിലപിടിപ്പേറിയ 10 വീടുകൾ
ലോകത്തൊട്ടാകെയുള്ള സമ്പന്നരും കോടിപതികളും വമ്പൻ കൊട്ടാരങ്ങളും രമ്യഹർമങ്ങളും കിടിലൻ ടവറുകളും പണിതുയർത്തിയിട്ടുണ്ടാകാം, പക്ഷേ അവരുടെയൊന്നും വീടുകൾ വിൽപ്പനയ്ക്കു വച്ചാൽ ബ്രിട്ടീഷ് രാജ്ഞിയുടെ ബക്കിങ്ങാം കൊട്ടാരത്തോളം വില വരില്ല. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വീടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബക്കിങ്ങാം കൊട്ടാരം. 10,000 കോട
- Share
- Tweet
- Telegram
- LinkedIniiiii
ലോകത്തൊട്ടാകെയുള്ള സമ്പന്നരും കോടിപതികളും വമ്പൻ കൊട്ടാരങ്ങളും രമ്യഹർമങ്ങളും കിടിലൻ ടവറുകളും പണിതുയർത്തിയിട്ടുണ്ടാകാം, പക്ഷേ അവരുടെയൊന്നും വീടുകൾ വിൽപ്പനയ്ക്കു വച്ചാൽ ബ്രിട്ടീഷ് രാജ്ഞിയുടെ ബക്കിങ്ങാം കൊട്ടാരത്തോളം വില വരില്ല. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വീടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബക്കിങ്ങാം കൊട്ടാരം. 10,000 കോടി രൂപയിലേറെ വിലമതിക്കും ഈ കൊട്ടാരത്തിനെന്നാണ് വിദഗ്ദ്ധർ പറയുന്നത്. യുഎസ് വെബ്സൈറ്റായ കംപയർക്യാമ്പ് ഡോട്ട് കോം ആണ് വിലയേറിയ 10 വീടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. രണ്ടാം സ്ഥാനത്ത് റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മുംബൈയിലെ അത്യാധുനിക ആഢംബര വീടായ ആന്റിലയാണ്. 6300 കോടിയോളം രൂപയാണ് ഈ വീടിന്റെ മൂല്യം. ബ്രസീലിയൻ കോടിപതി ലിലി സാഫ്രയുടെ ഫ്രാൻസിലുള്ള വിശാല ആഡംബര വീടായ വില്ല ലിയോപോൾഡയാണ് മൂന്നാം സ്ഥാനത്ത്.
പത്ത് വിലപ്പിടിപ്പേറിയ വീടുകളിൽ നാലും ലണ്ടനിലാണ്. ഇന്ത്യൻ വംശജനായ ഉരുക്കു വ്യവസായ ലക്ഷ്മി മിത്തലിന്റെ 1400 കോടി രൂപയുടെ മൂല്യമുള്ള കെൻസിങ്ടൺ പാലസ് ഗാർഡൻസ് വസതിക്ക് അഞ്ചാം സ്ഥാനം ലഭിച്ചു. ചെൽസി ഉടമ റോമൻ അബ്രമോവിച്ചിന്റെ മാൻഷൻ ഒമ്പതാം സ്ഥാനത്തും യുക്രൈൻ വ്യവയായി എലെന ഫ്രന്ചുകിന്റെ ഉടമസ്ഥതയിലുള്ള കെൻസിങ്ടണിലെ അപ്പർ ഫിലിമോർ ഗാർഡൻസ് പത്താം സ്ഥാനത്തുമുണ്ട്. ലോകത്ത് പലയിടങ്ങളിലും പുതുതായി നിർമ്മിച്ച ആഡംബര വീടുകളാണ് മൂല്യത്തിൽ മുന്നേറുന്നത്. അംബാനിയുടെ 27 നിലകളുള്ള ആന്റിലയ്ക്ക് നാലു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ട്. 6300 കോടി രൂപയാണ് ഈ വീടിന്റെ മൂല്യം. ഫോബ്സിന്റെ ലോക സമ്പന്നരുടെ പട്ടികയിൽ 36-ാം സ്ഥാനത്തുള്ള അംബാനിക്ക് 1400 കോടി രൂപയുടെ സമ്പത്തുണ്ട്. 2010-ലാണ് ആന്റില പണിപൂർത്തിയായത്.
മൂന്നാം സ്ഥാനത്തുള്ള 19-ാം നൂറ്റാണ്ടിൽ ബെൽജിയം രാജാവിനു വേണ്ടി നിർമ്മിച്ച ഫ്രാൻസിെല വില്ല ലിയോപോൾഡയ്ക്ക് 5000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഈ പട്ടികയിൽ യുഎസിൽ നിന്നുള്ള നാല് ആഡംബര വീടുകളുമുണ്ട്. 1560 കോടി വിലമതിക്കുന്ന ന്യൂയോർക്കിലെ ഫയർഫീൽഡ് പോണ്ട് മാൻഷൻ നാലാം സ്ഥാനത്തും 1260 കോടി വിലമതിപ്പുള്ള കാലിഫോർണിയയിലെ എലിസൺ എസ്റ്റേറ്റ് ആറാമതായും എത്തി. ബെവർലി ഹിൽസിലെ 1200 കോടി രൂപയുടെ മൂല്യമുള്ള ഹേഴ്സ്റ്റ് കാസിലാണ് ഏഴാം സ്ഥാനത്ത്. മൊണ്ടാനയിലെ 970 കോടിയുടെ മതിപ്പുള്ള പിനാക്ക്ൾ മാൻഷൻ എട്ടാം സ്ഥാനത്തുമെത്തി.
ഇതിനു മുമ്പ് 2008-ൽ ബക്കിങ്ങാം പാലസിനു കണക്കാക്കിയിരുന്ന മൂല്യം 9350 കോടി ആയിരുന്നു. ഒരിക്കലും വിൽക്കപ്പെടാൻ സാധ്യതയില്ലാത്ത ഈ കൊട്ടാരത്തിൽ 19 സ്റ്റേറ്റ് റൂമുകളും 52 രാജകീയ ബെഡ്റൂമുകളും 188 സ്റ്റാഫ് ബെഡ്റൂമുകളും 92 ഒഫീസുകളും 78 കുളിമുറികളും അടക്കം 775 മുറികളാണുള്ളത്. 40 ഏക്കർ വിശാല ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിൽ സ്വിമ്മിങ് പൂളുകളും സിനിമ തിയെറ്ററും സ്വന്തമായി ഒരു പോസ്റ്റ് ഓഫീസും ഉണ്ട്.